Actress Attack Case : കാവ്യ മാധവനെ വീട്ടിൽ വന്ന് ചോദ്യം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്; അസൗകര്യം അറിയിച്ച് അന്വേഷണസംഘം
നിലവിൽ സാക്ഷിയായാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത്. സാക്ഷിയായ സ്ത്രീയെ പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കരുതെന്നാണ് നിയമം
കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പട്ട് നടി കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് അന്വേഷണ സംഘം. ഏപ്രിൽ 13ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവയിലെ വീട്ടിൽവെച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യാ അന്വേഷണസംഘത്തെ അറിയിച്ചിരിന്നത്.
നിലവിൽ സാക്ഷിയായാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത്. സാക്ഷിയായ സ്ത്രീയെ പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കരുതെന്നാണ് നിയമം. അതുകൊണ്ടാണ് അന്വേഷണ സംഘം കാവ്യയോട് സ്ഥലം അറിയിക്കാൻ ആവിശ്യപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആലുവയിലെ വീട്ടിൽ വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചത്. എന്നാൽ ആലുവയിലെ വീട്ടിൽ വച്ച് ചോദ്യം ചെയ്യുന്നതിൽ അസൗകര്യം അന്വേഷണ സംഘം അറിയിച്ചു. സൗകര്യമുള്ള മറ്റൊരു സ്ഥലം നിർദ്ദേശിക്കണമെന്നും അന്വേഷണസംഘം കാവ്യയോട് ആവശ്യപ്പെട്ടു.
ഇന്ന് രാത്രി മറുപടി നൽകണമെന്നും അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. കേസിൽ കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ നിർണായകമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.