Actress Attack Case : ദിലീപ് കേസ്: 20 സാക്ഷികൾ കൂറു മാറിയത് ദിലീപ് ആവശ്യപ്പെട്ടത് പ്രകാരം; മുൻകൂർ ജാമ്യം എതിർത്ത് പ്രോസിക്യൂഷൻ
സമൂഹത്തിൽ വൻ തോതിൽ സ്വാധീനമുള്ള നടൻ ദിലീപിന് ജാമ്യം നൽകുന്നത് കേസിന്റെ അന്വേഷണത്തെ രൂക്ഷമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
Kochi : നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന് കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ (High Court) എതിർത്ത് പ്രോസിക്യൂഷൻ. ഇതൊരു അസാധാരണമായ കേസാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ 'വിഐപി' എന്നിങ്ങനെ ആറ് പേരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ലൈംഗിക പീഡനത്തിന് ക്വാട്ടേഷൻ നൽകിയത് ഇതാദ്യമായി ആണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
സമൂഹത്തിൽ വൻ തോതിൽ സ്വാധീനമുള്ള നടൻ ദിലീപിന് ജാമ്യം നൽകുന്നത് കേസിന്റെ അന്വേഷണത്തെ രൂക്ഷമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. മാത്രമല്ല ഒരു കേസിലെ പ്രതി അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ശ്രമിക്കുന്നതും ആസാധാരണമാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
കേസിലിത് വരെ ഏകദേശം 20 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. ഇതെല്ലാം തന്നെ ദിലീപ് ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കേസിൽ നിന്ന് രക്ഷപ്പെടാൻ ദിലീപ് സകല നീക്കങ്ങളും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം നടക്കുകയാണ്. നിരവധി തെളിവുകളും ഇത് വരെ ശേഖരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാവാത്തതിനാൽ അന്വേഷണ പുരോഗതി റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചു. ദിലീപിന്റെ അഭിഭാഷകൻ ഈ റിപ്പോർട്ടിന്റെ പകർപ്പ് കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...