കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാവാത്തതിനാൽ അന്വേഷണ പുരോഗതി റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചു. ദിലീപിന്റെ അഭിഭാഷകൻ ഈ റിപ്പോർട്ടിന്റെ പകർപ്പ് കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പക്കലുള്ള നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളും കൈമാറാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കോടതിയില്‍ വാദം തുടരുകയാണ്.
കേസിലെ പുനരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ച സമയം ഇന്ന് അവസാനിച്ചതിനാലാണ് അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപി ആരെണെന്ന് പോലീസ് ഇതിനകം തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. കേസിലെ നിര്‍ണായക കണ്ണിയെന്ന് കരുതപ്പെടുന്ന ആളാണ് വിഐപി. കൂടാതെ പള്‍സര്‍ സുനിയെ ജയിലില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കേസിൽ പൾസർ സുനിയുടെ അമ്മയുടെയും ബാലചന്ദ്രകുമാറിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീട്ടിലും പ്രൊഡക്ഷന്‍ കമ്പനിയിലും ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...