നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ദിലീപ് ​ഗൂഡാലോചന നടത്തിയെന്ന കേസിൽ നിർണായക തെളിവ് കണ്ടെത്തി. അന്വേഷണ ഉദ്യോ​ഗസ്ഥരെ കേസിലെ വിചാരണയ്ക്ക് ശേഷം വധിക്കാം എന്നുള്ള ദിലീപിന്റെ ഓഡിയോ സന്ദേശം ക്രൈംബ്രാഞ്ചിന് ലഭിച്ചതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു. ദിലീപിന്റെ ജാമ്യഹർജി ഇന്ന് ഉച്ചയ്ക്ക് 1.45ന് പരി​ഗണിക്കും. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ. പ്രധാന തെളിവായ ഫോൺ ഹാജരാക്കാൻ ദിലീപ് തയാറാകുന്നില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് കോടതി നിർദേശത്തിന് എതിരാണ്. തെളിവുകൾ കോടതിയിൽ ഇന്ന് ഹാജരാക്കും. 


Also Read: Actress Attack Case | ബുധനാഴ്ച വരെ അറസ്റ്റ് പാടില്ല, ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത് മാറ്റി


ഫോൺ ഹാജരാക്കാൻ കഴിയില്ലെന്ന് കാണിച്ച് ദിലീപ് നൽകിയ നോട്ടീസ് നിയമവിരുദ്ധം. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചുവെന്നാണ് ദിലീപ് പറഞ്ഞത്. എന്നാൽ പ്രതിക്ക് എങ്ങനെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാകുമെന്ന വാദം പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തും. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും.


Also Read: Actress Attack Case | ദിലീപും മറ്റ് പ്രതികളും ഫോൺ മാറ്റിയത് തെളിവുകൾ നശിപ്പിക്കാൻ; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം


ഹർജി പരി​ഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് കോടതി മാറ്റിയിരുന്നു. തുടർന്ന് ഇന്ന് തന്നെ ഹർജി പരി​ഗണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.