Actress Attack Case : നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിൻറെ 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയായി
നടൻ ദിലീപ് അടക്കം ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ 11 മണിക്കൂറുകൾ നീണ്ട് നിന്നു.
Kochi : നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥരെ കൊലപെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി. നടൻ ദിലീപ് അടക്കം ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ 11 മണിക്കൂറുകൾ നീണ്ട് നിന്നു.
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. അതെ സമയം ദിലീപ് നൽകിയ മൊഴിയിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യത്തങ്ങൾ പ്രതികരിച്ചു. നിഷേധാത്മക മറുപടികളാണ് ചോദ്യം ചെയ്യലിൽ ദിലീപ് നല്‍കിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം ദിലീപ് നിഷേധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ജീവിതത്തിൽ ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ലെന്നാണ് നടൻ പറയുന്നത്. ഇന്ന് രാവിലെ 8.40 ഓടെയാണ് നടൻ ദിലീപ് ചോദ്യം ചെയ്യലിന് എത്തിയത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യത്തിനെതിരെ നടൻ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരാണ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇതിൽ സർക്കാരിന് ഗൂഢോദ്ദേശം ഉണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നത്.
ALSO READ: Actress Attack| ദിലീപിൻറെ ജാമ്യ ഹർജി: കസ്റ്റഡി ആവശ്യമില്ല എന്ന് പറയാനാകുമോ? കോടതി
ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഈ അവസരത്തിലാണ് ഇതിനെ എതിർത്ത് കൊണ്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...