Dileep Case | ദിലീപിന്റെ ഐടി സഹായിയുടെ മരണത്തിൽ ദുരൂഹത? അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം
2020 ഓഗസ്റ്റ് 30നാണ് സലീഷ് മരിക്കുന്നത്. കേസെടുത്ത് അന്വേഷിച്ചപ്പോൾ വാഹനം തൂണിലിടിച്ച് കൊണ്ടുള്ള അപകട മരണം മാത്രമാണെന്നാണ് പോലീസ് കണ്ടെത്തിയത്.
കൊച്ചി ; നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയും നടനുമായ ദിലീപിനെതിരെ മറ്റൊരു കേസും കൂടി. ദിലീപിന്റെ ഐടി സഹായിയും നടന്റെ ഫോണുകൾ സർവീസ് ചെയ്ത തൃശൂർ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടിലന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ അങ്കമാലി പോലീസിൽ പരാതി നൽകി.
കേസിൽ സംവിധായകൻ ബാലചന്ദ്രകുമർ നടത്തിയ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചാനലുകളിൽ നടക്കുന്ന വാർത്തകളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ സലീഷിന്റെ അപകട മരണത്തിൽ ദുരൂഹതയുണ്ടെന്നും അത് അന്വേഷിക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ : Actress Attack Dileep Case | ദിലീപ് ആറ് ഫോണുകൾ കോടതിയിൽ ഹാജരാക്കി; കേസിൽ നടന് ഇന്ന് നിർണായകം
2020 ഓഗസ്റ്റ് 30നാണ് സലീഷ് മരിക്കുന്നത്. കേസെടുത്ത് അന്വേഷിച്ചപ്പോൾ വാഹനം തൂണിലിടിച്ച് കൊണ്ടുള്ള അപകട മരണം മാത്രമാണെന്നാണ് പോലീസ് കണ്ടെത്തിയത്. ദിലീപിന്റെ ഫോണുകൾ സർവീസ് ചെയ്യുന്നതും ഐടി സംബന്ധമായ സഹായി ആയിരുന്നു സലീഷ്.
സലീഷിന്റെ മരണം വരുത്തിവെച്ചതാണെന്നും സംഭവത്തിന് പിന്നിൽ ദിലീപിന് വ്യക്തമായ പങ്കുണ്ടെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതെ തുടർന്ന് സംഭവത്തിൽ കൊലപാതകത്തിന് സാധ്യതയുണ്ടെന്ന് സംശയമാണ് ബന്ധുക്കൾ കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അങ്കമാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
ALSO READ : Actress Attack Case : നടിയെ ആക്രമിച്ച കേസ്: ഫോണുകൾ പരിശോധിച്ചാൽ എല്ലാം പുറത്ത് വരുമെന്ന് ബാലചന്ദ്രകുമാർ
സലീഷനെ ദിലീപിന് പരിചയപ്പെടുത്തി കൊടുക്കുന്നത് ബാലചന്ദ്രകുമാറായിരുന്നു. സംവിധായകനായ അരുൺ ഗോപിയുടെ ഫോണുമായി ബന്ധപ്പെട്ട് ഒരു ഐടി സഹായം നൽകിയതിന് ശേഷമാണ് ദിലീപ് സലീഷുമായി പരിചയത്തിലാകുന്നത്. പിന്നീട് ദിലീപിനും മറ്റ് ഐടി സഹായങ്ങൾ സലീഷ് ചെയ്ത് കൊടുക്കന്നതോടെ നടനുമായി അടുത്ത ബന്ധത്തിലായി എന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.