കൊച്ചി: മഞ്ജു വാര്യരുടെ സ്വഭാവം മോശമാണെന്ന രീതിയിൽ കോടതിയിൽ മൊഴി കൊടുക്കാൻ ദിലീപിന്റെ അനുജൻ അനൂപിനെ വക്കീൽ പരിശീലിപ്പിക്കുന്നതിന്റെ  ശബ്ദരേഖ അന്വേഷണ സംഘം കോടതിയിൽ നൽകി. മഞ്ജു വാര്യർ മദ്യപിക്കാറുണ്ടോ എന്ന് ചോദിക്കുമ്പോൾ ആക്ച്ച്വലി എനിക്ക് അറിയില്ല എന്ന് പറയുന്ന അനൂപ് തന്നെ 'ഉണ്ടെന്ന് പറയണം അല്ലേ' എന്ന് തിരുത്തുന്നത് മുതലാണ് ശബ്ദരേഖ തുടങ്ങുന്നത്. പിന്നെ എന്തൊക്കെ കോടതി ചോദിക്കുമെന്നും അതിനുള്ള മറുപടിയും പരിശീലിപ്പിക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'വീട്ടിൽ നിന്ന് പിണങ്ങിപ്പോകുന്നതിന് മുൻപുള്ള ദിവസങ്ങളിൽ മഞ്ജു വാര്യർ പതിവായി മദ്യപിച്ച് വരാറുണ്ടായിരുന്നു. വീട്ടിലിരുന്ന് മദ്യപിക്കുന്നത് കണ്ടിട്ടുണ്ടോ ? ഇല്ല. അപ്പോൾ മദ്യപിച്ചെന്ന് എങ്ങിനെ മനസിലായി?' എന്ന ചോദ്യത്തെ എങ്ങിനെ നേരിടണമെന്നും വക്കീൽ പറഞ്ഞുകൊടുക്കുന്നുണ്ട്. 'വീട്ടിൽ മദ്യപിച്ച് വന്നിട്ടുണ്ട്. മണം അടിച്ചിരുന്നു. ചേട്ടനോട് ഇതേപ്പറ്റി പറഞ്ഞല്ലോ. അപ്പോൾ നോക്കാം എന്ന് മറുപടി പറഞ്ഞെന്നായിരിക്കണം മൊഴി'.- ഇങ്ങനെ പഠിപ്പിക്കുന്നതായിട്ടാണ് ശബ്ദരേഖയിൽ ഉള്ളത്.


Read Also: 'റദ്ദാക്കുന്നു' എന്ന ഒറ്റ വാക്കിൽ ഹൈക്കോടതി വിധി; വധ ഗൂഢാലോചനക്കേസിലെ എഫ്ഐആർ റദ്ദാക്കൽ ഹർജി പരിഗണിച്ചപ്പോൾ  


'ഇതേപ്പറ്റി ചോദിച്ച് ദിലീപ്, മഞ്ജുവിനോട്  വഴക്കിടാറുണ്ടോ എന്ന ചോദ്യം വരും. അപ്പോൾ ചേട്ടൻ ഇതേപ്പറ്റി ചോദിച്ചിട്ടില്ല എന്ന് പറയണം. ഞങ്ങളുടെ മുൻപിൽ വെച്ച് ഇതേപ്പറ്റി വഴക്കുണ്ടായിട്ടില്ല. അപ്പോൾ ദിലീപിന് മഞ്ജു മദ്യപിക്കുന്നതിൽ എതിർപ്പില്ലേ എന്ന് ചോദിച്ചാൽ, ചിലപ്പോൾ ഞങ്ങളുടെ മുൻപിലല്ലാതെ ചോദിച്ചിട്ടുണ്ടാവും എന്ന് പറയണം.'- ശബ്ദരേഖ തുടരുന്നത് ഇങ്ങനെയാണ്.


'അപ്പോൾ ചേട്ടൻ മദ്യപിക്കില്ലേ? 10 വർഷമായി കുടി നിർത്തിയിട്ട്.അതിന് മുൻപ്  വല്ലപ്പോഴും പാർട്ടികൾക്കോ മറ്റോ കഴിക്കും അത്രേ ഉള്ളൂ.' ഇത്രയുമാണ് അനൂപിനെ വക്കീൽ പഠിപ്പിക്കുന്നത്. തുടരന്വേഷണ റിപ്പോർട്ടിനൊപ്പം കോടതിയിൽ ഹാജരാക്കിയ തെളിവുകളിലാണ് ഈ ശബ്ദരേഖയും ഉള്ളത്.