Actress Payal Ghosh : നടി പായൽ ഘോഷിന് പരിക്ക്, അജ്ഞാതരുടെ ആസിഡ് ആക്രമണമാണെന്ന് നടി
മുഖം മറിച്ചെത്തിയ ചിലർ തനിക്ക് നേരിയ ആസിഡ് ആക്രമണം (Acid Attack) നടത്തിയെന്നാണ് നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
Mumbai : ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ (Anurag Kashyap) ലൈംഗികാരപോണം നടത്തിയ നടി പായൽ ഘോഷിനെ (Payal Ghosh) നേരെ അതിക്രമം നടന്നതായി പരാതി. മുഖം മറിച്ചെത്തിയ ചിലർ തനിക്ക് നേരിയ ആസിഡ് ആക്രമണം (Acid Attack) നടത്തിയെന്നാണ് നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
മുംബൈയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങിയെ തിരികെ കാറിലേക്ക് പ്രവേശിക്കുമ്പോൾ മുഖം മറച്ച് രണ്ട് മൂന്ന് പേർ തവന്റെ അരികിലേക്കെത്തി തന്നെ വടി കൊണ്ടും ആക്രമിക്കുകയായിരുന്നു. അവരുടെ കൈയ്യിൽ ഒരു കുപ്പിയുണ്ടായിരുന്നു എന്ന് നടി പറഞ്ഞു. ഇത് തനിക്ക് നേരെയുണ്ടായത് ആസിഡ് ആക്രമണമെന്നാണ് നടി പറയുന്നത്.
ALSO READ : മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീകബന്ധത്തിന് നിര്‍ബന്ധിച്ചു; Anurag Kashyap-നെതിരെ പായൽഘോഷ്
നടിയുടെ ഇടത് കൈയ്യിൽ സാരമല്ലാത്ത പരിക്കും ഉണ്ട്. സംഭവത്തിൽ നടി പൊലീസ് പരാതി നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
ALSO READ : Raj Kundra: 62 ദിവസത്തെ ജയിൽവാസം; പൊട്ടിക്കരഞ്ഞ് രാജ് കുന്ദ്ര
തന്റെ ജീവിതത്തിൽ ഇതുപോലെ ഒരു സംഭവം ഇതിന് മുമ്പ് നടന്നിട്ടില്ല. മുംബൈയിൽ ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ് നേരിടുന്നതെന്ന് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ക്ലിപ്പിൽ പറഞ്ഞു.
ALSO READ : Javed Akhtar defamation case: കോടതിയിൽ നേരിട്ട് ഹാജരായി കങ്കണ
അതോടൊപ്പം പരിക്കേറ്റ കൈയ്യുടെ ചിത്രങ്ങൾ പായൽ തന്റെ ഇൻസ്റ്റാ പേജിൽ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. വേദന കൊണ്ട് തനിക്ക് രാത്രിയിൽ ഒട്ടും ഉറങ്ങാൻ സാധിച്ചില്ലയെന്ന് നടി ചിത്രത്തിന് കുറിപ്പ് നൽകുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...