മുംബൈ: നീലച്ചിത്ര നിർമാണ കേസില്‍ (Pornography case) അറസ്റ്റിലായ വ്യവസായിയും (Businessman) നിര്‍മാതാവുമായ രാജ് കുന്ദ്ര (Raj Kundra) ജാമ്യം കിട്ടിയതിനെത്തുടർന്ന് ഇന്ന് പുറത്തിറങ്ങി. 62 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. മുംബൈയിലെ ആർതർ റോഡ് ജയിലിൽ (Arthur Road Jail) നിന്ന് വസതിയിലെത്തിയ കുന്ദ്രയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞെങ്കിലും ഒന്നും മിണ്ടാതെ ഏറെ വികാരനിര്‍ഭരനായായിരുന്നു കുന്ദ്രയുടെ പ്രതികരണം.
50,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും മുംബൈ കോടതി ജാമ്യം നല്‍കി. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന്‍ വാദിച്ചു.
Also Read: Pornography Case: തെളിവുകളില്ല, രാജ് കുന്ദ്രയ്ക്ക് ജാമ്യം
നീലച്ചിത്ര റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് രാജ് കുന്ദ്രയെന്നും സിനിമയിൽ അവസരം തേടിയെത്തിയ യുവതികളെ ചൂഷണം ചെയ്താണ് സംഘം കോടികൾ സമ്പാദിച്ചിതെന്നും ആരോപിച്ചായിരുന്നു പൊലീസ് കുറ്റപത്രം. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ് കുന്ദ്രയ്‌ക്കെതിരെ 1400 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.
Also Read: Shilpa Shetty Divorce: ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു?
കേസിൽ തന്നെ ബലിയാടാക്കുകയായിരുന്നു എന്നാണ് രാജ് കുന്ദ്രയുടെ വാദം. താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തന്നെ കേസിലേക്ക് അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര വാദിച്ചു. ജൂലൈ 19നാണ് അശ്ലീല വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ്കുന്ദ്ര അറസ്റ്റിലാകുന്നത്.
Also Read: Pornography Case: എതിര്‍ത്തിട്ടും രാജ് കുന്ദ്ര തന്നെ നിര്‍ബന്ധപൂര്‍വ്വം ചുംബിച്ചു, പരാതിയുമായി നടി
അതേസമയം നീലച്ചിത്ര കേസിന്റെ (Pornography case) അന്വേഷണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയില്‍ (Raj Kundra) നിന്ന് 119 നീലച്ചിത്ര വീഡിയോകള്‍ പിടിച്ചെടുത്തെന്ന് മുംബൈ ക്രൈംബ്രാഞ്ച് (Mumbai Crime Branch) കോടതിയിൽ വെളിപ്പെടുത്തി. കേസില്‍ രാജ് കുന്ദ്രയ്ക്ക് മുംബൈയിലെ കോടതി ജാമ്യം (Bail) അനുവദിച്ചതിന് പിന്നാലെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. കുന്ദ്രയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവയില്‍നിന്നാണ് ഇത്രയും വീഡിയോകള്‍ കണ്ടെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...