നടി സോനം കപൂറിന്റെയും ഭർത്താവ് ആനന്ദ് അഹൂജയുടെയും ന്യൂഡൽഹിയിലെ വസതിയിൽ കവർച്ച. പണവും 1.41 കോടി രൂപ വിലവരുന്ന ആഭരണങ്ങളുമാണ് മോഷണം പോയത്. 9 കെയർടേക്കർമാർ, ഡ്രൈവർമാർ, തോട്ടക്കാർ, മറ്റ് തൊഴിലാളികൾ എന്നിവരുൾപ്പെടെ 25 പേരാണ് നടിയുടെ വസതിയിൽ ജോലി ചെയ്യുന്നത്. കവർച്ച നടത്തിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഹൈ പ്രൊഫൈൽ കേസായതിനാൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നില്ല. എബിപി മറാത്തി റിപ്പോർട്ടുകൾ പ്രകാരം അടുത്തിടെയാണ് ഈ കേസ് പുറത്തറിയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആനന്ദ് അഹൂജയുടെ പിതാവ്, അദ്ദേഹത്തിന്റെ മുത്തശ്ശി, മകൻ മരുമകൾ എന്നിവരാണ് ഡൽഹിയിലെ വസതിയിൽ താമസിക്കുന്നത്. ഫെബ്രുവരി 23 നാണ് പണവും ആഭരണങ്ങളും മോഷണം പോയതായി തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുന്നത്. രണ്ട് വർഷം മുമ്പ് ആഭരണങ്ങൾ പരിശോധിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്നതായ പരാതിയിൽ പറയുന്നു.


കഴിഞ്ഞ വർഷത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം സോനത്തിന്റെ ഭർതൃ പിതാവിന്റെ കമ്പനി 27 കോടിയുടെ തട്ടിപ്പ് നടത്തിയിരുന്നു. സംഭവത്തിൽ ആകെ പത്ത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 


അതേസമയം, സോനം കപൂറും ആനന്ദും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. മുംബൈയിൽ പിതാവ് അനിൽ കപൂറിനൊപ്പമാണ് സോനം നിലവിൽ താമസിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.