തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് (Media persons) നേരെ അഭിഭാഷകരുടെ അക്രമം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചു (Attack). സിറാജ് ദിനപത്രത്തിലെ ഫോട്ടോഗ്രാഫർക്ക് മർദനമേറ്റു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി (Accused) ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകർ അക്രമം നടത്തിയത്. തിരിച്ചറിയൽ കാർഡും പ്രസ് ഐഡി കാർഡും മൊബൈൽ ഫോണും അഭിഭാഷകർ പിടിച്ചുവാങ്ങി.


ALSO READ: Violence against Doctors : ഡോക്ടര്‍മാര്‍ക്കെതിരയുള്ള ആക്രമണങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്ന് ഐഎംഎ‍


പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമം ഉണ്ടായി. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് വഫയും ശ്രീറാമും ഹാജരാകാനെത്തിയത്. വഫ ഫിറോസിന്റെ ചിത്രം എടുക്കാൻ ശ്രമിച്ച സിറാജ് ദിനപത്രത്തിലെ ക്യാമറാമാനെ അഭിഭാഷകർ കയ്യേറ്റം ചെയ്യുകയായിരുന്നു.


ക്യാമറയും അക്രഡിറ്റേഷൻ കാർഡും പിടിച്ചുവാങ്ങി. ഫോട്ടോ നിർബന്ധിപ്പിച്ച് ഡിലീറ്റ് ചെയ്യിച്ചു. ഫോൺ പിടിച്ചു വാങ്ങാനും ശ്രമിച്ചു. സ്ഥലത്തെത്തിയ കെയുഡബ്ല്യുജെ പ്രസിഡന്റ് സുരേഷ് വെള്ളിമം​ഗലത്തെയും മർദിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.