ന്യൂഡൽഹി: സൂര്യനെല്ലി പെണ്‍വാണിഭ കേസിൽ (Rape case) ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധര്‍മ്മരാജന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജയിലിലെ കൊവിഡ് വ്യാപനത്തിൽ ആശങ്കയുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ മാസവും ആദ്യ തിങ്കളാഴ്ച പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്ന ഉപാധിയിലാണ് ജാമ്യം (Bail) നൽകിയിരിക്കുന്നത്.
കേസിലെ ശിക്ഷാവിധി ചോദ്യം ചെയ്ത് ധര്‍മ്മരാജൻ നൽകിയ ഹര്‍ജി സുപ്രീംകോടതിയുടെ (Supreme court) പരിഗണനയിലാണ്. ധര്‍മ്മരാജൻ ചെയ്തത് കൊടുംക്രൂരതയാണെങ്കിലും കേസിലെ ഹര്‍ജി തീര്‍പ്പാകാത്ത സാഹചര്യത്തിലും പത്ത് വര്‍ഷം ജയിലിൽ കിടന്നതും പരിഗണിച്ചാണ് ജാമ്യം എന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ച് കോടതി ജാമ്യം നൽകുകയായിരുന്നു.
ALSO READ: India Covid Update : രാജ്യത്ത് 35,499 പേർക്ക് കോവിഡ് രോഗബാധ, പുകതിയിലേറെ കേസുകളും കേരളത്തിൽ നിന്ന്
ധർമ്മരാജന് പരോളിന് അർഹതയില്ലെന്നും ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാർ (State government) വാദിച്ചിരുന്നു. കൂട്ടബലാത്സംഗ കേസിലെ പ്രതിയായ ധർമ്മരാജന് ജാമ്യം നൽകിയാൽ ഇരയെ ഭീഷണപ്പെടുത്താൻ സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചിരുന്നു. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് ധർമ്മരാജനെ പാർപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...