AIADMK Ex-Minister Arrest: പീഡനക്കേസിൽ തമിഴ്നാട് മുൻമന്ത്രി മണികണ്ഠൻ അറസ്റ്റിൽ
എഐഎഡിഎംകെ നേതാവും മുൻ മന്ത്രിയുമായ മണികണ്ഠനാണ് അറസ്റ്റിലായത്
ബംഗളൂരു: മലേഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് മുൻ മന്ത്രി (Tamil Nadu Ex-minister) അറസ്റ്റിൽ. എഐഎഡിഎംകെ നേതാവും മുൻ മന്ത്രിയുമായ മണികണ്ഠനാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് (Arrest) ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻ മന്ത്രിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ മണികണ്ഠൻ ഒളിവിൽ പോയിരുന്നു. അഞ്ച് വർഷം നീണ്ട ബന്ധത്തിനിടെ ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചതായും യുവതി പൊലീസിൽ നൽകിയ പരാതിയിൽ (Complaint) പറയുന്നു.
ALSO READ: PUBG Madan അറസ്റ്റിൽ; യൂട്യൂബർക്കെതിരെ ചെന്നൈ പൊലീസിൽ പരാതി നൽകിയത് 157 സ്ത്രീകൾ
സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി (Madras high court) ഇയാളുടെ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...