ആലത്തൂർ എംപി രമ്യാ ഹരിദാസിനെതിരെ സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കിയെന്ന് പരാതി

ആലത്തൂർ പൊലീസിൽ പരാതി നൽകിയെന്ന് രമ്യാ ഹരിദാസ് വ്യക്തമാക്കി. എട്ട് പേർക്കെതിരെയാണ് പരാതി നൽകിയത്

Written by - Zee Malayalam News Desk | Last Updated : Jun 13, 2021, 06:17 PM IST
  • ആലത്തൂരിൽ വന്നാൽ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യാ ഹരിദാസ് പറയുന്നു
  • എന്നാൽ സിപിഎം ആരോപണങ്ങൾ നിഷേധിച്ചു
  • പരാതിയിൽ പറയുന്ന സംഭവം ഉണ്ടായിട്ടില്ല
  • ഇത്തരം പരാതികൾ ഇവരുടെ സ്ഥിരം രീതിയാണെന്നുമായിരുന്നു സിപിഎമ്മിന്റെ പ്രതികരണം
ആലത്തൂർ എംപി രമ്യാ ഹരിദാസിനെതിരെ സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കിയെന്ന് പരാതി

പാലക്കാട്: സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കിയെന്ന് പരാതിയുമായി ആലത്തൂർ എംപി (Alathur MP) രമ്യാ ഹരിദാസ്. ആലത്തൂർ പൊലീസിൽ പരാതി നൽകിയെന്ന് രമ്യാ ഹരിദാസ് വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയതിന് രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു (Police case).

ആലത്തൂരിൽ വന്നാൽ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യാ ഹരിദാസ് പറയുന്നു. എന്നാൽ സിപിഎം ആരോപണങ്ങൾ നിഷേധിച്ചു. പരാതിയിൽ പറയുന്ന സംഭവം ഉണ്ടായിട്ടില്ല. ഇത്തരം പരാതികൾ ഇവരുടെ സ്ഥിരം രീതിയാണെന്നുമായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സിപിഎം പ്രാദേശിക നേതാക്കൾ (CPM Leaders) പ്രതികരിച്ചു.

ALSO READ: Forest robbery case: മരംമുറി വിവാദത്തിൽ സിപിഐയിൽ ഭിന്നത

എന്നാൽ തനിക്കെതിരെ സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണ് രമ്യ ഹരിദാസ്. തനിക്ക് പൊലീസ് സംരക്ഷണം (Police protection) വേണമെന്നും അവർ ആവശ്യപ്പെട്ടു. ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് പരാതി നൽകിയത്.

തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെയാണ് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. ഹരിത കർമ സേന പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ സിപിഎം പ്രവർത്തകർ തടയാനെത്തിയെന്നാണ് ആരോപണം. മോശമായ വാക്കുകൾ ഉപയോ​ഗിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും എംപി ആരോപിച്ചു.

അതേസമയം, രമ്യാ ഹരിദാസ് എംപിക്കെതിരെ ഹരിത സേനാം​ഗങ്ങൾ രം​ഗത്തെത്തി. എംപി ആയതിന് ശേഷം രമ്യാ ഹരിദാസ് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ഇപ്പോൾ എത്തിയത് സെൽഫി എടുക്കാനെന്നും ഹരിത സേനാം​ഗങ്ങൾ ആരോപിച്ചു. പഞ്ചായത്തം​ഗവുമായി എംപിയും പാളയം പ്രദീപും കയർത്ത് സംസാരിക്കുകയായിരുന്നുവെന്നും ഹരിത സേനാംഗങ്ങൾ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News