SFI-AISF: ജാതിപ്പേര് വിളിച്ച് അധിക്ഷേപം, ബലാത്സംഗ ഭീഷണി; എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകി എഐഎസ്എഫ് വനിതാ നേതാവ്
തന്നെ കയറിപ്പിടിച്ചെന്നും ബലാത്സംഗ ഭീഷണി മുഴക്കിയെന്നും ജാതിപേര് വിളിച്ച് അധിക്ഷേപിച്ചെന്നും യുവതി പരാതിയിൽ പറയുന്നു
കോട്ടയം: എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകി എഐഎസ്എഫ് (AISF) വനിതാ നേതാവ്. തന്നെ കയറിപ്പിടിച്ചെന്നും ബലാത്സംഗ ഭീഷണി മുഴക്കിയെന്നും ജാതിപേര് വിളിച്ച് അധിക്ഷേപിച്ചെന്നും യുവതി പരാതിയിൽ (Complaint) പറയുന്നു.
എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐയും എഐഎസ്എഫും തമ്മിൽ സംഘർഷമുണ്ടായി. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് സ്ഥാനാർഥിയെ നിർത്തയതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.
ഈ സംഘർഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവ് എസ്എഫ്ഐ നേതാക്കൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. സംഭവത്തിന് പിന്നാലെ അക്രമത്തിന് ഇരയായ എഐഎസ്എഫ് പ്രവർത്തകരും വനിതാ നേതാവും കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...