തിരുവനന്തപുരം: Alappuzha Murder Case: ബിജെപി നേതാവ് രണ്‍ജീതിനെ കൊന്നകേസിൽ മുഖ്യപ്രതികളില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്നാണ് വിവരം.  എന്നാൽ ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ കേസില്‍ ഇതുവരെ 16 പേർ പിടിയിലായിട്ടുണ്ട്. മുഖ്യപ്രതികള്‍ അടക്കം ഇനിയും കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ട്.  അന്വേഷണ സംഘത്തിന്റെ നിഗമനമനുസരിച്ച് കേസില്‍ (Alappuzha Murder Case) 25 ലേറെ പ്രതികളുണ്ടെന്നാണ്.


Also Read: Alappuzha Murder | രഞ്ജിത്ത് വധക്കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ; കസ്റ്റഡിയിലായത് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ


ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രണ്‍ജീത്തിനെ വെട്ടി കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രണ്‍ജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 


ആലപ്പുഴ നഗരഭാഗമായ വെള്ളകിണറില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രണ്‍ജീത് ശ്രീനിവാസന്‍.


Also Read:  Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..! 


എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പകരമായാണ് രണ്‍ജീത്തിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പ്രതികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നെന്ന സൂചനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. 


സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.