ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ വ‍ൃദ്ധയെ ബന്ധുവായ യുവാവ് വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി അന്നമ്മ വര്‍ഗീസ് (80) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ റിൻജു സാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. അന്നമ്മ വർ​ഗീസും പ്രതിയായ റിൻജുവും ഒരു വീട്ടിലായിരുന്നു താമസം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തിയത്. ശരീരത്തിൽ ഇരുപതിലേറെ വെട്ടുകളുണ്ട്. പോലീസ് എത്തുമ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നു. പ്രതി അക്രമാസക്തനായതിനെ തുടർന്ന് മാതാപിതാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി അകത്ത് നിന്ന് വാതിൽ അടച്ചു. തുടർന്നാണ് വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തിയത്.


ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്നു; അച്ഛൻ പിടിയിൽ


തൃശൂർ: തൃശൂർ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരനായ ഫഹദ് ആണ് കൊല്ലപ്പെട്ടത്. പിതാവ് സുലൈമാനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ സുലൈമാൻ കുറ്റം സമ്മതിച്ചു.


മാനസിക വെല്ലുവിളി നേരിടുന്ന മകനെ ഒഴിവാക്കാനായാണ് കൊലപ്പെടുത്തിയതെന്നാണ് സുലൈമാൻ മൊഴി നൽകിയത്. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. പൊള്ളലേറ്റ ഫഹദിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സുലൈമാനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.