Alappuzha Political Murder : ഷാൻ വധക്കേസിൽ 2 പേരെ കൂടി അറസ്റ്റ് ചെയ്തു; അറസ്റ്റിലായവരുടെ എണ്ണം 14 ആയി
കൊലപാതകം നടത്തിയ സംഘത്തിന് വഴികാട്ടിയത് ഇവരാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Alappuzha: ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസിലെ (Shan Murder) 2 പേരെ കൂടി അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ സംഘത്തിന് വഴികാട്ടിയത് ഇവരാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയിട്ടുണ്ട്.
കൊലപാതകം നടത്താൻ 2 മാസം മുമ്പ് തന്നെ ആസൂത്രണം ചെയ്തതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ചേർത്തലയിൽ വെച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ചേർത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയത്തിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ALSO READ: Alappuzha Murder | ഷാൻ വധക്കേസിലെ പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസിലെ പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ച് പേര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ALSO READ: Shan Murder| ഷാൻ വധക്കേസിൽ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെത്തി
അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം. ഷാനിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാളുകളും പൊലീസ് കണ്ടെത്തിയിരുന്നു.
കേസിലെ പ്രതികളില്‍ ഒരാളായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഭിമന്യുവിനെ എത്തിച്ചാണ് വാളുകള്‍ ഒളിപ്പിച്ച സ്ഥലം അന്വേഷണ സംഘം മനസിലാക്കിയത്. ആലപ്പുഴ പുല്ലം കുളത്തു നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. അഞ്ച് വാളുകളാണ് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...