Alappuzha Murder | ആലപ്പുഴയിലെ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിന്റെ വീഴ്ച; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കൊലയാളികളെ സംരക്ഷിക്കാൻ ഭരണകൂടം കോടികൾ ചെലവഴിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

Written by - Zee Malayalam News Desk | Last Updated : Dec 19, 2021, 12:28 PM IST
  • ഇന്നലെയും ഇന്നു രാവിലെയുമായാണ് ആലപ്പുഴയിൽ രണ്ട് കൊലപാതകങ്ങൾ നടന്നത്
  • എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്
  • രണ്ട് കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ജില്ലാകളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു
  • അസ്വഭാവിക സംഭവങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി
Alappuzha Murder | ആലപ്പുഴയിലെ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിന്റെ വീഴ്ച; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

ആലപ്പുഴ: ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിലെ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിന്റെ ​ഗുരുതര വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല പറ‍ഞ്ഞു. രാഷ്ട്രീയ കൊലപാതകം തടയാൻ പോലീസ് നടപടി സ്വീകരിക്കണം.

സംസ്ഥാനത്ത് കൊലപാതകങ്ങൾ വർധിച്ച് വരുന്നത് ഗൗരവത്തോടെ കാണണം. കൊലയാളികളെ സംരക്ഷിക്കാൻ ഭരണകൂടം കോടികൾ ചെലവഴിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രണ്ട് പാർട്ടിയുടെയും പ്രധാന നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. എസ്ഡിപിഐയും ബിജെപിയും നടത്തുന്ന ചോരക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: Alappuzha Murder| കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ കർശന നടപടിയെന്ന് മുഖ്യമന്ത്രി

ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശനടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും നാടിനിത് ആപത്കരണമാണെന്നും പിണറായി പറഞ്ഞു. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെയും ഇന്നു രാവിലെയുമായാണ് ആലപ്പുഴയിൽ രണ്ട് കൊലപാതകങ്ങൾ നടന്നത്. ഇന്നലെ രാത്രി ഏഴരയോടെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനും ഇന്ന് രാവിലെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി  രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. രണ്ട് കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ജില്ലാകളക്ടർ നിരോധനാഞജ പ്രഖ്യാപിച്ചു. അസ്വഭാവിക സംഭവങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി.

ALSO READ: Alappuzha Murders | ആലപ്പുഴയിൽ നിരോധനാഞ്ജ, 11 എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ?

മണിക്കൂറുകളുടെ ഇടവേളകളിലുണ്ടായ കൊലപാതകങ്ങളിൽ പോലീസും ജാഗ്രതയിലാണ്. ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. അതേസമയം രണ്ട് കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് വ്യക്തമാക്കി. ഇതിനെക്കുറിച്ച്  പോലീസ് വിശദമായി അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News