രഞ്ജിത്ത് വധക്കേസ്, തെളിവെടുപ്പ് നടത്തി, പ്രതികൾ ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ അനൂപ് അഷ്‌റഫ്, ലത്തീഫ് എന്നിവരുമായാണ് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്.
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉയോഗിച്ചിരുന്ന ഒരു വാഹനം കൂടി കണ്ടെത്തി. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്ത് നിന്നാണ് ഇരുചക്ര വാഹനം കണ്ടെത്തിയത്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പ്രതികൾ ഉപയോഗിച്ച വാഹനമാണിതെന്ന് പോലീസ് പറഞ്ഞു.
ഇതോടെ പ്രതികൾ ഉപയോഗിച്ച മൂന്നാമത്തെ വാഹനമാണ് പോലീസ് കണ്ടെത്തിയത്. പ്രതികളുമായി തെളിവെടുപ്പ് നടത്തി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ അനൂപ് അഷ്‌റഫ്, ലത്തീഫ് എന്നിവരുമായാണ് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. കേസിലെ മറ്റ് പ്രതികൾക്കായി തമിഴ്‌നാടിനെ പുറമേ കർണാടകയിലും അന്വേഷണം നടത്തുകയാണ് പോലീസ്.
Also Read: Alappuzha Murder | ഷാൻ വധക്കേസിലെ പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൂന്നുപേരെയും സംസ്ഥാനത്തിന് പുറത്തുനിന്നാണ് പിടികൂടിയത്.
പന്ത്രണ്ടംഗ സംഘമാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കൃത്യമായ ആസൂത്രണമായിരുന്നതിനാല്‍ ആരും തന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Also Read: Alappuzha Ranjith Murder | ആലപ്പുഴ രഞ്ജിത്ത് വധക്കേസിൽ മൂന്ന് പേർ കൂടി പിടിയിൽ
പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു. വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിനെയും വെട്ടിക്കൊലപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...