Alappuzha : ആലപ്പുഴയിൽ എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയ (SDPI Leader Murder) കേസിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഗൂഡാലോചന നടത്തിയ രണ്ട് പേരെയാണ് നിലവിൽ കസ്റ്റഡിയിൽ (Custody) എടുത്തിരിക്കുന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനാണ് കൊല്ലപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെടുത്താൻ എത്തിയ സംഘത്തിന് റെൻ്റ് എ കാർ വഴി വാഹനം ക്രമീകരിച്ച് നൽകിയത് പ്രസാദാണ്. മാത്രമല്ല വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ALSO READ: SDPI State secretary murder | ആലപ്പുഴയിൽ വെട്ടേറ്റ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടു; ആർഎസ്എസ് ഭീകരതയെന്ന് എസ്ഡിപിഐ


മണിക്കൂറുകൾക്കുള്ളിൽ രണ്ട് കൊലപാതകങ്ങളാണ് ആലപ്പുഴയിൽ നടന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു  എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെതിരെ ആക്രമണം നടത്തിയത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ALSO READ: Alappuzha Murders | ആലപ്പുഴയിൽ നിരോധനാഞ്ജ, 11 എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ?


 പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. അഞ്ചം​ഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.


ALSO READ: Alappuzha Murder| കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ കർശന നടപടിയെന്ന് മുഖ്യമന്ത്രി


എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ കൊലപാതകത്തിന് മണിക്കൂറുകൾക്കുള്ളിൽ ആലപ്പുഴയിൽ രണ്ടാമത്തെ കൊലപാതകം നടന്നത്. ബി.ജെ.പി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെയാണ് സംഭവം. ആലപ്പുഴ വെള്ളക്കിണർ ഭാഗത്തായിരുന്നു സംഭവം. ഇത് നഗര ഭാഗത്തുള്ള സ്ഥലമാണെന്നതാണ് പ്രത്യേകത.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.