Alappuzha : ആലപ്പുഴ ജില്ലയിലെ കായംകുളം വള്ളികുന്നത്ത് 19 വയസുകാരി സുചിത്ര ഭർതൃവീട്ടിൽ തൂങ്ങി മരിച്ച കേസ് (Vallikunnam Suchithra Suicide Case) ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് (Chengannur Dysp) നൽകി. ആലപ്പുഴ ജില്ല പൊലീസ് മേധാവിയാണ് അന്വേഷണ ചുമതല ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് കൈമാറിയത്. ഫോൺ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മരിച്ച സുചിത്രയുടെ മാതാപിതാക്കൾ ഭർതൃമാതാവിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ യുവതിക്ക് നേരെ ഭർത്താവിന്‍റെ വീട്ടുകാർ സ്ത്രീധനത്തിന്‍റെ പേരിൽ പീഡനം ഉണ്ടായിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു. സ്വർണ്ണത്തിനും കാറിനും പുറമെ പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടിരുന്നതായും കുടുംബം അറിയിച്ചു. 


ALSO READ : Alappuzha Suchitra Suicide Case : മകൾക്ക് നേരെ സ്ത്രീധന പീഡനം ഉണ്ടായിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു


പണം നൽകാൻ വൈകിയതിന്‍റെ പേരിൽ ഭർതൃവീട്ടിൽ പീഡനം ഏറ്റുവാങ്ങേണ്ടിവന്നു. സ്വർണ്ണം ലോക്കറിൽ സൂക്ഷിക്കുന്നതിന്‍റെ പേരിലും തർക്കമുണ്ടായെന്ന് സുചിത്രയുടെ കുടുംബം പറയുന്നു. ‌‌മകൾക്ക് ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങൾ ഇന്നലെ വീട് സന്ദർശിച്ച വനിത കമ്മീഷനോട് സുചിത്രയുടെ അച്ഛനും അമ്മയും വിശദീകരിച്ചിരുന്നു. 


ALSO READ : Alappuzha Vallikunnam Suicide : ആലപ്പുഴയിൽ 19 വയസുകാരിയെ ഭർത്താവിന്റെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി


അതേസമയം, സംഭവത്തിൽ ഇപ്പോൾ പ്രതിക്കരിക്കുന്നില്ലെന്ന് സുചിത്രയുടെ ഭർത്താവിന്റെ കുടുംബം പറഞ്ഞു. പൊലീസ് വിശദമായി അന്വേഷിക്കട്ടെയെന്നും സുചിത്രയുടെ ഭർത്താവിന്‍റെ ബന്ധുക്കൾ പറഞ്ഞു.


ALSO READ : Vismaya Suicide Case: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു


സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്ര രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ സുചിത്രയെ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാതിൽ തുറക്കാതായതോടെ തകർത്ത് അകത്ത് കടക്കുകയായിരുന്നു. മാർച്ച് 21 നായിരുന്നു വിവാഹം. ഒരു മാസം മുൻപാണ് ഭർത്താവ് വിഷ്ണു ജാർഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക