തിരുവനന്തപുരം: ആംബുലൻസിൽ  തട്ടിയശേഷം നിർത്താതെ ഓടിച്ചു പോയ  ഓട്ടോയെ പിൻതുടർന്ന ആംബുലൻസ് ഡ്രൈവറെ   മർദ്ദിച്ച സംഭവത്തിൽ മൂന്നുപേരെ പൂവാർ പോലീസ് അറസ്റ് ചെയ്തു. പ്രതികൾക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് തള്ളിക്കയറി പ്രകോപനം ഉണ്ടാക്കിയ 15 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെയും പോലീസ് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു


COMMERCIAL BREAK
SCROLL TO CONTINUE READING

പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ ആംബുലൻസ് ഡ്രൈവർ പൂവാർ ശൂലം കൂടി സ്വദേശി മൻസൂർ (31) ആണ് മർദ്ദനമേറ്റത്. സംഭവത്തിൽ പുല്ലുവിള വടക്കേതോട്ടം പുരയിടത്തിൽ തോമസ് (25) പുല്ലുവിള പറമ്പ് പുരയിടത്തിൽ യേശുദാസൻ (32) പുല്ലുവിള പറമ്പ് പുരയിടം സെൽവം ഹൗസിൽ ശ്യാം കുമാർ (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൂവാർ ലയോളയ്ക്ക് സമീപമാണ് സംഭവം.


പൂവാർ ആശുപത്രിയിൽ നടന്ന ജീവനക്കാരുടെ കുടുംബസംഗമത്തിന് ശേഷം ജീവനക്കാരെ ചന്തയ്ക്ക് സമീപം  ഇറക്കാൻ വന്ന ആംബുലൻസിൽ നാലാംഗസംഘം സഞ്ചരിച്ച ഓട്ടോ ഇടിച്ചു. നിർത്താതെ പോയ ഓട്ടോ  പിൻതുടർന്ന് എത്തിയ മൻസൂർ ലയോളയ്ക്ക് സമീപം തടഞ്ഞു നിർത്തി. വാഹനത്തിൽ നിന്നും പുറത്ത് ഇറങ്ങിയ യുവാക്കൾ മൻസൂറിനെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് മദ്യലഹരിയിൽ ആയിരുന്ന യുവാക്കളുടെ ആക്രമണത്തിൽ നിന്നും മൻസൂറിനെ രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിച്ചു.


ഓടാൻ ശ്രമിച്ച പ്രതികളെയും കൈയ്യോടെ പിടികൂടി.എന്നാൽ പ്രതികൾക്കെതിരെ ഉടൻ നടപടി വേണമെന്ന ആവശ്യവുമായി ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിൽ എത്തി. ഇവരെ പോലീസ് തടഞ്ഞെങ്കിലും   അതിക്രമിച്ച സ്റ്റേഷനിൽ കയറി പ്രശ്നമുണ്ടാക്കുകയായിരുന്നു തുടർന്ന് കണ്ടാൽ അറിയാവുന്ന 15 ഓളം പ്രവർത്തകർക്കും എതിരെയും പോലീസ് കേസെടുത്തു ഡ്രൈവറെ മർദ്ദിച്ച കേസിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.