കാഞ്ഞങ്ങാട്: ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്ത അറുപതുകാരനെ ഹൊസ്ദുര്‍ഗ് പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.  കൊളവയല്‍ സ്വദേശിയും നേര്‍ത്ത് കോട്ടച്ചേരിയില്‍ താമസക്കാരനുമായ അശോകനെയാണ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Ganja Seized: സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; രണ്ടിടങ്ങളിൽ നിന്നും പിടികൂടിയത് 13.8 കിലോ കഞ്ചാവ്


ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തെ നടപ്പാതയിലൂടെ നടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെയാണ് പ്രതി ശല്യംചെയ്തത്.  തുടർന്ന് പെണ്‍കുട്ടി ബഹളം ഉണ്ടാക്കിയപ്പോൾ നാട്ടുകാരാണ് ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.


Also Read: Surya Rashi Parivartan 2023: സൂര്യൻ 6 ദിവസത്തിനുള്ളിൽ രാശി മാറും; ഈ 3 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ


അരുവിക്കര: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. അരുവിക്കരയ്ക്കു സമീപം മുളയറ കരിനെല്ലിയോട് നാലുസെൻ്റ് കോളനിയിൽ അജിയെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ അജി കഴിഞ്ഞ 7 ന് രാത്രി പത്തേകാലോടെ അയൽവാസിയായ മനോഹരൻ്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് മാരകമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം കടന്നുകളയുകയുമായിരുന്നു.


Also Read: Kedar Yoga: കേദാർ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി ഒപ്പം പുരോഗതിയും!


തലയിൽ ഗുരുതരമായി പരിക്കേറ്റ മനോഹരനെ നാട്ടുകാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മനോഹരൻ്റെ തലയിൽ 22 തുന്നലുകളാണ് ഇടേണ്ടി വന്നത്. തുടർന്ന് ഒളിവിൽപോയ അജിയെ ചേപ്പോട് പാറമടയിൽ നിന്നും അരുവിക്കര സി.ഐ.വിപിൻ, എസ്.ഐ.സജി, ഗ്രേഡ് എസ്.ഐ.പത്മരാജൻ, സി.പി.ഒ.മാരായ സജീർ, വിപിൻഷാൻ, ഷബിൻഷ, അനിൽകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.


Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരാകും


അക്രമാസക്തനായ പ്രതിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന അജി ഏതാനും ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇയാൾക്കെതിരെ ആര്യനാട് പോലീസ് സ്റ്റേഷനിൽ മറ്റൊരു വധശ്രമക്കേസ് നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.