Ganja Seized: സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; രണ്ടിടങ്ങളിൽ നിന്നും പിടികൂടിയത് 13.8 കിലോ കഞ്ചാവ്

Crime News: ഇയാളെ എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡും, മലപ്പുറം ജില്ലാ സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.  

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 06:25 AM IST
  • മലപ്പുറം വളാഞ്ചേരിയില്‍ 10.8 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയില്‍
  • ആലപ്പുഴ വഴിച്ചേരിയില്‍ മൂന്നു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിലായി
Ganja Seized: സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; രണ്ടിടങ്ങളിൽ നിന്നും പിടികൂടിയത് 13.8 കിലോ കഞ്ചാവ്

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ 10.8 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ ഹക്കിമാണ് പിടിയിലായത്. ഇയാൾ ആന്ധ്രാപ്രദേശില്‍ നിന്നാണ് ഈ കഞ്ചാവ് കൊണ്ടുവന്നത്.  വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ വച്ച് ഇയാളെ എക്‌സൈസ് പിടികൂടുകയിരുന്നു.  ഇയാളെ എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡും, മലപ്പുറം ജില്ലാ സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.

Also Read: കാർ യാത്രക്കാരിയെ നടുറോഡിൽ മർദ്ദിച്ചു ശരീരത്തിൽ കടിച്ചു; നടക്കാവ് എസ്‌ഐക്കെതിരെ കേസ്

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജികുമാര്‍ വി.ആര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് അബ്ദുല്‍ സലീം, മുകേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എസ്.ജി സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അലി, പി സുബിന്‍, പ്രഭാകരന്‍ പള്ളത്ത് ഡ്രൈവര്‍മാരായ നിസാര്‍, രാജീവ് എന്നിവർ ഉൾപ്പെട്ടിരുന്നു.  ഇതിനിടയിൽ ആലപ്പുഴ വഴിച്ചേരിയില്‍ മൂന്നു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിലായി.

Also Read: Kedar Yoga: കേദാർ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി ഒപ്പം പുരോഗതിയും!

നിരവധി ക്രിമിനല്‍ കേസ് പ്രതികളായ അമ്പലപ്പുഴ പാതിരാപ്പള്ളി സ്വദേശിയായ പാണ്ടി എന്ന് വിളിക്കുന്ന അരുണ്‍ ജോസഫ്, മുല്ലക്കല്‍ സ്വദേശിയായ ഷിജോ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News