Thiruvananthapuram : ട്രാന്‍സ്‌ജെന്‍ഡര്‍ (Transgender) അനന്യ കുമാരി അലക്‌സിനെ (28) (Anannyah Kumari Alex) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ  അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതെ സമയം അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്മോർട്ടം ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കും. ഇന്നലെ വൈകുന്നേരത്തോടെയാണ് അനന്യയെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ലാറ്റിലാണ് അനന്യയെ (Anannyah) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു അനന്യ. 


ALSO READ: Ananya Kumari Alex: തൂങ്ങിമരിച്ച ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോർട്ടം ഇന്ന്


മരണകാരണം വ്യക്തമല്ല.  ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചുവെന്നും അതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നം നേരിടുകയാണെന്നും അടുത്തിടെ അനന്യ വെളിപ്പെടുത്തിയിരുന്നു. 


ALSO READ: നേതാക്കളുടെ ഭീക്ഷണി, മോശം പെരുമാറ്റം വേങ്ങരയിലെ ട്രാൻസ് ജെൻഡർ സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നു


ഇതിന് ശേഷമുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് അനന്യയെ നയിച്ചതെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്.  അതുകൊണ്ടുതന്നെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ (Transgender) കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.  


ALSO READ: NCC യിൽ Transgender വിഭാ​ഗത്തിലുള്ളവർക്കും ചേരാം, നിയമന മാനദണ്ഡങ്ങൾ മാറ്റാണമെന്ന് കേരള ഹൈക്കോടതിയുടെ നിർദേശം


സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് സ്ഥാനാര്‍ത്ഥിയെന്ന വിശേഷണമോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിയ്ക്കാന്‍ പ്രചാരണമടക്കമാരംഭിച്ചിരുന്നുവെങ്കിലും ടിക്കറ്റ് നല്‍കിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടര്‍ന്ന് പിന്‍മാറകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക