കോഴിക്കോട്: ഭീക്ഷണി മൂലം തിരഞ്ഞെടുപ്പിൽ (Kerala assembly Election) നിന്നും പിന്മാറുകയാണെന്ന് വേങ്ങരയിലെ ട്രാൻസ് ജെൻഡർ സ്ഥാനാർഥി അനന്യകുമാരി. തനിക്ക് പിന്തുണ തന്നിരുന്ന ഡമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി നേതാക്കള്‍ തന്നെ ഇപ്പോൾ ഭീഷണിപെടുത്തുന്നുവെന്നാണ് അനന്യ പറയുന്നത്.
സാങ്കേതികമായി പത്രിക (Nomination) പിന്‍വലിക്കാന്‍ ഇനി സാധിക്കില്ലെങ്കിലും പ്രചാരണം നിര്‍ത്തുകയാണെന്നും അനന്യകുമാരി വ്യക്തമാക്കി. ഡിഎസ്ജെപി നേതാക്കളുടെ തെറ്റായ നിലപാടിനെ എതിര്‍ത്തപ്പോള്‍ തന്നെ ഇല്ലാതാക്കി കളയുമെന്ന് ഭീഷണിയുണ്ടായി. അഭിസാരികയായും മറ്റു മോശം രീതിയിലും ചിത്രീകരിച്ചു. അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്നും അനന്യകുമാരി പറയുന്നു.
തനിക്ക് ലൈംഗീക പീഢനം വരെയും നേതാക്കളിൽ നിന്നും ഏൽക്കേണ്ടി വന്നവെന്നും അനന്യ ചില ചാനലുകൾക്ക് കൊടുത്ത അഭിമുഖത്തിൽ പ പറയുന്നു.കുഞ്ഞാലിക്കുട്ടിക്ക് എതിരെയും സര്‍ക്കാരിന് (Kerala) എതിരെയും മോശമായി സംസാരിക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാത്തത് വൈരാഗ്യത്തിന് കാരണമായി.
ALSO READ: കോവിഡ് കാലത്ത് പിടിച്ച ശമ്പള വിഹിതം ഉടനെ കിട്ടുമെന്ന് കരുതണ്ട,ചില പ്രശ്നങ്ങളുണ്ട്
ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് അനന്യ കുമാരി അലക്‌സ് വേങ്ങര മണ്ഡലത്തില്‍ ജനവിധി തേടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനന്യ വേങ്ങര കേന്ദ്രീകരിച്ച് പ്രചാരണം നടത്തി വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് അനന്യ പ്രചാരണം അവസാനിപ്പിച്ച് കൊച്ചിയിലേക്ക് മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...