ഹൈദരാബാദിൽ 19 വയസുകാരൻ രണ്ട് പട്ടിക്കുട്ടികളെ അതിക്രൂരമായി കൊലപ്പെടുത്തി. അതിന് ശേഷം ഇതിന്റെ വീഡിയോകൾ സമൂഹക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഹൈദരാബാദിലെ കാറ്റേഡനിലാണ് സംഭവം നടന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.  വീഡിയോയിൽ തിരിച്ചറിയാൻ കഴിയാത്ത ഒരു യുവാവ് ഒരു പട്ടിക്കുട്ടിയുടെ കഴുത്തിൽ കയറിട്ട് കെട്ടി മരത്തിൽ നിന്ന് കെട്ടി തൂക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ മറ്റൊരു വീഡിയോയിൽ യുവാവ് പട്ടിയുടെ മുഖം വീഡിയോയിൽ വ്യക്തമാക്കിയതിന് ശേഷം പട്ടിയെ നാലാം നിലയുടെ മുകളിൽ നിന്ന് വലിച്ചെറിയുകയാണ്. പട്ടിക്കുട്ടിയെ വലിച്ചെറിയുന്നതും വീഡിയോയിൽ കൃത്യമായി ഷൂട്ട് ചെയ്തിട്ടുണ്ട്. അതിന് ശേഷം പട്ടിക്കുട്ടി ചത്ത് കിടക്കുന്ന ദൃശ്യങ്ങളും പകർത്തിയതിന് ശേഷമാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിനെ തുടർന്ന് ഈ വീഡിയോ  സ്‌ട്രേ ഫൗണ്ടേഷൻ ഫോർ അനിമൽസ്, സിറ്റിസൺ ഫോർ അനിമൽ ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ ശ്രദ്ധയിൽപെടുകയായിരുന്നു.


ALSO READ: West Bengal Fire Accident: പശ്ചിമ ബം​ഗാളിലെ സിലി​ഗുരിയിലെ ചേരിയിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് ​ഗുരുതര പരിക്ക്


ഈ സംഘടനാനകളുടെ ഫൗണ്ടേഴ്സ് ആയ അതുലാപുരം ഗൗതം,  പൃഥ്വി തേജ എന്നിവർ മൈലാർദേവ്പള്ളി പൊലീസ് സ്റ്റേഷനിൽ വിവിവരം അറിയിക്കുകയായിരുന്നു. ലഹരി ഉപയോഗിച്ചതിന് ശേഷമാണ് ഈ യുവാവ് ഈ കൃത്യം ചെയ്തതെന്നാണ് അതുലാപുരം ഗൗതവും പൃഥ്വി തേജയും പറയുന്നത്. കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ പട്ടിക്കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കൂടാതെ ഡ്രഗിന്റെയും സിറിഞ്ചിന്റെയും ചിത്രങ്ങളൂം പങ്കുവെച്ചിട്ടുണ്ട്.


യുവാവിനെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. അഞ്ച് വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് യുവാവ് ചെയ്തിരിക്കുന്നത്. എന്നാൽ മാനസികാരോഗ്യ പ്രശ്‍നങ്ങൾക്ക് ചികിത്സയിൽ കഴിയുന്ന ആളായതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് മെയിലാർദേവപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ പി മധു അറിയിച്ചു. ഇയാളെ ഇപ്പോൾ കൗൺസെല്ലിങിന്   വിധേയമാക്കിയിരിക്കുകയാണ്, എന്നാൽ ലഹരി മരുന്ന് സംബന്ധിച്ച വിവരങ്ങൾ നാര്കോട്ടിക്സ് ഡിപ്പാർട്ട്മെന്റ് അന്വേഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.