Huge Amount Of Cocaine Seized: ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 5000 കോടിരൂപയുടെ കൊക്കെയ്ൻ
5000 crore worth Cocaine seized in Gujarat: ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരെ കണ്ടെത്തുകയായിരുന്നു. പക്ഷെ പ്രതികളെ പിടികൂടാനായില്ല
ന്യൂഡല്‍ഹി: ഗുജറാത്തിലെ അങ്കലേശ്വര്‍ നഗരത്തില്‍ പ്രത്യേക സംഘങ്ങള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടിയതായി റിപ്പോർട്ട്. ഗുജറാത്ത് പോലീസും ഡല്‍ഹി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 518 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയത്.
Also Read: ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേയ്ക്ക് MDMA കടത്തിയ യുവാവ് പിടിയിൽ!
അങ്കലേശ്വറിലുള്ള അവ്കര്‍ ഡ്രഗ്‌സ് ലിമിറ്റഡ് കമ്പനിയില്‍ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ കണ്ടെടുത്തത്. രണ്ടാഴ്ചക്കിടെ 13,000 കോടി രൂപയുടെ ലഹരി മരുന്നാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. ഇതോടെ രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തത് 1289 കിലോ കൊക്കെയ്ന്‍ ആണ്.
ഒക്ടോബര്‍ ഒന്നിനു ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ മഹിപാല്‍പുരില്‍ തുഷാര്‍ ഗോയല്‍ എന്നയാളുടെ ഗോഡൗണില്‍ റെയ്ഡ് നടത്തി 562 കിലോഗ്രാം കൊക്കെയ്‌നും 40 കിലോഗ്രാം കഞ്ചാവും പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒക്ടോബര്‍ 10 ന് ഡല്‍ഹിയിലെ രമേശ് നഗറിലെ കടയില്‍ നിന്നും 208 കിലോഗ്രാം കൊക്കെയ്ന്‍ കൂടി പിടിച്ചെടുത്തിരുന്നു.
ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാല്‍ പ്രതികളെ പിടികൂടാനായില്ല അവർ ലണ്ടനിലേക്ക് രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്. നേരത്തെ 5,600 രൂപയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഈ കൊക്കെയ്‌നെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.