നെടുമങ്ങാട് : നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ എർപ്പെട്ടിരുന്നയാൾ പാലോട് പോലീസിന്റെ പിടിയിൽ. പാലോട് ആലംപാറ കാർഗിൽ ഷിബു (40) എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയാണ് കാർഗിൽ ഷിബു. കരുതൽതടങ്കലിൽആയിരുന്ന പ്രതി 2015 ൽ പുറത്തിറങ്ങിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ 2017 ലും 2021 ലും സ്‌കൂൾ കുട്ടികൾക്ക് കഞ്ചാവ് വില്പന നടത്തിയതിനും 2018 ൽ പെരിങ്ങമ്മലയുള്ള ആളിനെ വാൾ കൊണ്ട് തലയിൽ വെട്ടി പരിക്കേൽപ്പിച്ച കേസിലും 2019 പാലോട് വിഡ്ഢിക്കാവ് എന്ന സ്ഥലത്തെ വീട്ടിൽ അതിക്രമിച്ച കയറി ഗ്രഹനാഥന് അടിച്ച് എല്ലൊടിച്ച കേസിലും 2023ൽ സ്വന്തം വസ്തുവിൽ നാടൻ ചാരായം വാറ്റി വലിയ ടാങ്കിൽ കുഴിച്ചിട്ട ശേഷം കച്ചവടം നടത്തിയ കേസിലും പ്രതിയാണ്. 


ALSO READ: റിസോർട്ടിന്റെ മറവിൽ ലഹരി വിൽപ്പന; എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
 
ജില്ലാ പോലീസ് മേധാവി ശില്പ ദേവയ്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ആണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. നെടുമങ്ങാട് ഡിെൈവഎസ്പി ബൈജു കുമാറിന്റെ നിർദ്ദേശപ്രകാരം പാലോട് പോലീസ് ഇൻസ്പെക്ടർ പി ഷാജി മോൻ,സബ് ഇൻസ്പെക്ടർ എ നിസാറുദ്ദീൻ എഎസ്ഐ അൽഅമാൻ സിപിഒ മാരായ സുലൈമാൻ,അരുൺ എ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.