Anupama Child Adoption Controversy : ദത്ത് വിവാദത്തിൽ കുഞ്ഞിനെ അഞ്ച് ദിവസങ്ങൾക്കുള്ളിൽ തിരികെ എത്തിക്കണമെന്ന് സിഡബ്ള്യുസി ഉത്തരവിട്ടു
കുട്ടിയെ തിരികെ എത്തിച്ചതിന് ശേഷം മാത്രമേ അന്വേഷണം കൊടുത്താൽ പുരോഗമിക്കുകയുള്ളൂ. കുട്ടിയെ തിരികെ എത്തിച്ചതിന് ശേഷം ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള ടെസ്റ്റുകൾ നടത്തും.
THiruvananthapuram : അനുപമയുടെ കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നൽകിയെന്ന് വിവാദത്തിൽ (Anupama Child Adoption Controversy) 5 ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിനെ തിരികെ എത്തിക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി (Child Welfare Committie) ഉത്തരവിറക്കി. ചൈൽഡ് വെൽഫെയർ കമ്മറ്റി ഇന്നലെ രാത്രിയോടെയാണ് കുഞ്ഞിനെ ഉടൻ തിരികെ എത്തിക്കൻ ഉത്തരവിറക്കിയത്.
നിലവിൽ അനുപമയുടെ കുട്ടി ആന്ധ്ര പ്രാദേശിലാണ് ഉള്ളത്. കുട്ടിയെ തിരികെ എത്തിച്ചതിന് ശേഷം മാത്രമേ അന്വേഷണം കൊടുത്താൽ പുരോഗമിക്കുകയുള്ളൂ. കുട്ടിയെ തിരികെ എത്തിച്ചതിന് ശേഷം ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള ടെസ്റ്റുകൾ നടത്തും. കുഞ്ഞിനെ തിരികെയെത്തിച്ചതിനെ ശേഷം മാത്രമേ അന്വേഷണം പുരോഗമിക്കുകയുള്ളൂവെന്ന സാഹചര്യത്തിലാണ് കുഞ്ഞിനെ തിരികെഎത്തിക്കാൻ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഉത്തരവ് പ്രകാരം കുഞ്ഞിനെ തിരികെ എത്തിച്ച് ടെസ്റ്റുകൾ നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. അതേസമയം കോടതി കേസ് ശനിയാഴ്ച്ച പരിഗണിക്കും. കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹര്യത്തിലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം അനുപമ കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സമരം തുടരും. വിവാദത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകും വരെ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദത്ത് നൽകിയ കുഞ്ഞിനെ എത്രയും പെട്ടെന്ന് സർക്കാർ (Government) ഏറ്റെടുക്കണമെന്ന ആവശ്യവുമായി അനുപമ രംഗത്തെത്തിയിരുന്നു.
നിലവിലെ സർക്കാർ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും അനുപമ വ്യക്തമാക്കി. കേസിന്റെ അന്വേഷണത്തിൽ നിന്ന് ശിശുക്ഷേമ (Child Welfare) സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും സിഡബ്ലിയുസി ചെയർപേഴ്സണെയും മാറ്റി നിർത്തണമെന്നും അനുപമ ആവശ്യപ്പെട്ടു.
അന്വേഷണം പൂർത്തിയാകുന്നത് വരെ ഇരുവരെയും മാറ്റി നിർത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണ വിധേയരായ ആളുകളെ മാറ്റി നിർത്താതെ അന്വേഷണം നടത്തുന്നത് ശെരിയല്ലെന്നും അനുപമ പറഞ്ഞു. മന്ത്രി വീണ ജോർജ് കേസ് മുൻവിധികൾ ഇല്ലാതെ അന്വേഷിക്കുമെന്ന് വാക്ക് തന്നിരുന്നെന്നും, ആരോപണ വിധേയരായവർ മാറ്റി നിർത്താത് അന്വേഷണത്തെ ബാധിക്കുമെന്നും അനുപമ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...