Anupama Child Adoption Controversy : ദത്ത് വിവാദത്തിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നു; ശിശുക്ഷേമ വകുപ്പിനെതിരെയും മൊഴി
കേസിൽ ദത്ത് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ചൈൽഡ് വെൽഫെയർ കമ്മീഷൻ നടപടികൾ സ്വീകരിച്ചില്ലെന്നുള്ളതിന്റെ തെളുവുകൾ കസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പൊലീസ് ശേഖരിച്ചിരുന്നു
Kochi : അനുപമയുടെ കുഞ്ഞിനെ അമ്മയറിയാതെ ദത്ത് (Anupama Child Adoption Controversy) നൽകിയെന്ന വിവാദത്തിൽ അന്വേഷണം (Investigation) അവസാനഘട്ടത്തിലേക്ക് കടന്നു. കേസിൽ ദത്ത് നടപടികൾ നിർത്തിവെക്കാൻ ശിശു ക്ഷേമ സമിതി നടപടികൾ സ്വീകരിച്ചില്ലായെന്ന് തെളിയിക്കുന്ന മൊഴികളും ശേഖരിച്ചിട്ടുണ്ട്. ഈ മൊഴികൾ കേസിൽ നിര്ണായകമാകുമെന്നാണ് കരുതുന്നത്. കൂടാതെ വിഷയത്തിൽ ആദ്യം സിറ്റിംഗ് നടത്തിയിട്ടുണ്ട് പോലീസിനെ അറിയിച്ചില്ലെന്നത്തും പോലീസ് പരിഗണിക്കും.
കേസിൽ ദത്ത് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ചൈൽഡ് വെൽഫെയർ കമ്മീഷൻ നടപടികൾ സ്വീകരിച്ചില്ലെന്നുള്ളതിന്റെ തെളുവുകൾ കസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കൂടാതെ കുട്ടിയെ ദത്ത് നൽകുന്നതിന് മുമ്പ് തന്നെ അനുപമ പരാതിയുമായി ചൈൽഡ് വെൽഫെയർ കമ്മീഷനെ സമീച്ചിരുന്നുവെന്നും എന്നാൽ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
വിവാദത്തിൽ (Anupama Child Adoption Controversy) 5 ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിനെ തിരികെ എത്തിക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി (Child Welfare Committie) ഉത്തരവിറക്കി. ചൈൽഡ് വെൽഫെയർ കമ്മറ്റി ഇന്നലെ രാത്രിയോടെയാണ് കുഞ്ഞിനെ ഉടൻ തിരികെ എത്തിക്കൻ ഉത്തരവിറക്കിയത്.
ALSO READ : Anupama Child Adoption Controversy : കുഞ്ഞിനെ എത്രയും പെട്ടെന്ന് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി അനുപമ
നിലവിൽ അനുപമയുടെ കുട്ടി ആന്ധ്ര പ്രാദേശിലാണ് ഉള്ളത്. കുട്ടിയെ തിരികെ എത്തിച്ചതിന് ശേഷം മാത്രമേ അന്വേഷണം കൊടുത്താൽ പുരോഗമിക്കുകയുള്ളൂ. കുട്ടിയെ തിരികെ എത്തിച്ചതിന് ശേഷം ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള ടെസ്റ്റുകൾ നടത്തും. കുഞ്ഞിനെ തിരികെയെത്തിച്ചതിനെ ശേഷം മാത്രമേ അന്വേഷണം പുരോഗമിക്കുകയുള്ളൂവെന്ന സാഹചര്യത്തിലാണ് കുഞ്ഞിനെ തിരികെഎത്തിക്കാൻ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ALSO READ : Anupama child adoption controversy; ഡിജിപിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും വീണ്ടും പരാതി നൽകി അനുപമ
ഉത്തരവ് പ്രകാരം കുഞ്ഞിനെ തിരികെ എത്തിച്ച് ടെസ്റ്റുകൾ നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. അതേസമയം കോടതി കേസ് ശനിയാഴ്ച്ച പരിഗണിക്കും. കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹര്യത്തിലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...