Thammanam Murder Case: ബൈക്ക് വച്ചതിനെച്ചൊല്ലി തർക്കം; വീടുകയറി ആക്രമിക്കാൻ ശ്രമിച്ചയാളെ കുത്തിക്കൊന്നു
Murder Case: കൊലപാതക ശ്രമം, വീടുകയറി ആക്രമണം തുടങ്ങി വിവിധ കേസുകളില്‍ പ്രതിയും പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍പെട്ട ആളുമായിരുന്നു കൊല്ലപ്പെട്ട മനീഷ്
കൊച്ചി: വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനൊടുവില്‍ വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചയാളെ കുത്തിക്കൊന്നതായി റിപ്പോർട്ട്. സംഭവം നടന്നത് തമ്മനത്താണ്. കൊല്ലപ്പെട്ടയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റിട്ടുണ്ട്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.
Also Read: കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു
തമ്മനം എ.കെ.ജി. കോളനി മാടശ്ശേരി പറമ്പുവീട്ടില്‍ കുമാരന്റെ മകന്‍ മനില്‍ കുമാറാണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് ഗാന്ധിനഗര്‍ പൂനത്തില്‍ വീട്ടില്‍ അജിത് ആന്റണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കേസിൽ എകെജി കോളനി പുത്തന്‍വീട്ടില്‍ ജിതേഷിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബിസിനസിൽ ലാഭം ജോലിയിൽ പുരോഗതി
കൊലപാതക ശ്രമം, വീടുകയറി ആക്രമണം തുടങ്ങി വിവിധ കേസുകളില്‍ പ്രതിയും പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍പെട്ട ആളുമായിരുന്നു കൊല്ലപ്പെട്ട മനീഷെന്ന് പോലീസ് പറഞ്ഞു. ഇയാൾ കല്‍പ്പണിക്കാരനായിരുന്നു. ശനിയാഴ്ച രാത്രി ഒന്‍പതോടെ മദ്യപിച്ചശേഷം ജിതേഷും സുഹൃത്തായ ആഷിക്കും തമ്മനം എ.കെ.ജി. കോളനിക്കു പുറത്തേക്കു പോകുമ്പോള്‍ മനീഷ് റോഡിനു നടുവില്‍ ബൈക്ക് വെച്ചിരിക്കുന്നതു കണ്ട് മാറ്റാന്‍ ആവശ്യപ്പെടുകയും മനീഷ് ഇത് നിരസിച്ചതോടെ വാക്കു തര്‍ക്കമാകുകയുമായിരുന്നു.
Also Read: 100 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടം
തർക്കത്തെ തുടർന്ന് ആഷിക് മനീഷിനെ തള്ളിയിടുകായും തുടർന്ന് കൈയിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് മനീഷ് ജിതേഷിനെയും ആഷിക്കിനെയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാര്‍ ഇടപെട്ടതോടെ ഇരുകൂട്ടരും പിരിയുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മനീഷ് സുഹൃത്ത് അജിത്തിനൊപ്പം ആഷിക്കിന്റെ വീട്ടിലെത്തിയെങ്കിലും വാതില്‍ തുറക്കാത്തതു കാരണം വീടിനു പുറത്തുണ്ടായിരുന്ന ആഷിക്കിന്റെ ബൈക്ക് ഇവര്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഇവർ പോയത് പോയത് ജിതേഷിന്റെ വീട്ടിലേക്കായിരുന്നു.
Also Read: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?
ജിതേഷ് താമസിച്ചിരുന്നത് ഒറ്റയ്ക്കായിരുന്നു. കതക് ചവിട്ടിത്തുറന്ന് അകത്തുകടന്ന ഉടനെ ഇരുവരെയും ജിതേഷ് കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആദ്യം കുത്തേറ്റത് അജിത്തിന്റെ വയറ്റിലായിരുന്നു. പിന്നാലെ മനീഷിന്റെ നെഞ്ചില്‍ ആഴത്തില്‍ കുത്തേൽക്കുകയുമുണ്ടായി. കുത്തേറ്റ അജിത്തിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി മനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ജിതേഷും മനീഷും പണ്ട് സുഹൃത്തുക്കളായിരുന്നു. സംഭവത്തിൽ ജിതേഷിന്റെ സുഹൃത്ത് തമ്മനം കുത്താപ്പാടി സ്വദേശി ആഷിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.