Aruvikkara Murder Update: അമ്മായിയമ്മയ്ക്ക് പിന്നാലെ ഭാര്യയും മരിച്ചു, ഗൃഹനാഥന്‍റെ നില ഗുരുതരം
Aruvikkara Murder Update: രാവിലെ 4:30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യാ മാതാവിന്‍റെ പേരിലുള്ള വീടും സ്ഥലവും തന്‍റെയും ഭാര്യയുടെയും പേർക്ക് എഴുതി തരണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് അലി അക്ബറെ ഇരട്ടക്കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു
Aruvikkara Murder: അരുവിക്കരയില്‍ സ്വത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കം രണ്ടു മരണത്തില്‍ കലാശിച്ചു. ഗൃഹനാഥന്‍റെ വെട്ടേറ്റ് അമ്മായിഅമ്മ മരിച്ചതിന് പിന്നാലെ ഭാര്യയും മരിച്ചു. ആക്രമണത്തിന് ശേഷം സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന്‍റെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു.
കൊലപാതക വാര്‍ത്ത കേട്ട് ഞെട്ടലോടെയാണ് ഇന്ന് അരുവിക്കര ഉണര്‍ന്നത്. സ്വത്തു തർക്കത്തെ തുടർന്നാണ് ഗൃഹനാഥൻ അലി അക്ബർ ഭാര്യയേയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്നത്. അലി അക്ബർ ഓൺലൈൻ ചൂതാട്ടത്തിലൂടെ ഭീമമായ തുകയാണ് കടം വരുത്തിവച്ചത്. കടം വീട്ടാനായി സ്ഥലം എഴുതി നൽകാത്തതിനെ തുടർന്നാണ് അരും കൊല നടത്തിയത്.
അലി അക്ബറിന്‍റെ അമ്മായിയമ്മ അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആക്രമണത്തില്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണ മടഞ്ഞിരുന്നു. വെട്ടേറ്റ അലി അക്ബറിന്‍റെ ഭാര്യ അതീവ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വൈകുന്നേരത്തോടെ ഇവരും മരണമടയുകയായിരുന്നു.
രാവിലെ 4:30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യാ മാതാവിന്‍റെ പേരിലുള്ള വീടും സ്ഥലവും തന്‍റെയും ഭാര്യയുടെയും പേർക്ക് എഴുതി തരണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് അലി അക്ബറെ ഇരട്ടക്കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് സൂചിപ്പിച്ചു. ആനാട് പുത്തൻപാലത്ത് താമസിച്ചിരുന്ന സാഹിറ ഭർത്താവിന്‍റെ മരണത്തെ ത്തുടര്‍ന്നാണ് മകൾക്കും മരുമകനുമൊപ്പം അഴിക്കോട്ടെ വീട്ടിൽ താമസമാക്കിയത്.
പുലര്‍ച്ചെ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവ് വെട്ടുകത്തി കൊണ്ടു മാതാവിനെ വെട്ടുന്നത് തടഞ്ഞപ്പോഴാണ് മുംതാസിനും വെട്ടേറ്റത്. സാഹിറ തത്ക്ഷണം മരിച്ചു. വെട്ടേറ്റ് ചോര വാർന്ന് നിലത്ത് കിടന്ന മുംതാസിന്‍റെ മുന്നിൽ വച്ചാണ് അലി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയത്.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ അറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ അരുവിക്കര
എസ്എച്ച്ഒ ഷിബു കുമാറിന്‍റെയും എസ്ഐ വി എസ് സജിയുടെയും നേതൃത്വത്തിൽ പൊലീസുകാരാണ്
മുംതാസിനെയും അലി അക്ബറിനെയും മെഡിക്കൽ കോളേജിൽ എത്തിച്ചത്. സാഹിറയുടെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെ, വൈകിട്ട് ആറു മണിയോടെ മുംതാസും മരിച്ചു. നെടുമങ്ങാട് ഗവ.ഗേൾസ് സ്കൂളിലെ അധ്യാപികയാണ് മരിച്ച മുംതാസ്.
അലി അക്ബർ ഏറെക്കാലമായി എസ്എടി ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസറാണ്. സംഭവ സമയം വീട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ഹർഷിദയും ഉണ്ടായിരുന്നു. മൂത്ത മകൻ ഹർഷാസ് ബാംഗ്ലൂരിൽ എഞ്ചിനിയറാണ്. സംഭവം നടക്കുന്നത് മകളുടെ മുന്നില്‍ വച്ചാണ്. അന്വേഷണം ഊർജിതപ്പെടുത്തിയതായി അരുവിക്കര പോലീസ് അറിയിച്ചു
ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട് അലി അക്ബർ ഭീമമായ സാമ്പത്തിക ബാദ്ധ്യതയുടെ നടുവിലായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കടം വീട്ടാൻ ഭാര്യാമാതാവിന്‍റെ വസ്തുവിൽ കണ്ണൂ വച്ച് അലി അക്ബർ നടത്തിയ നീക്കമാണ് ഒടുവില്‍ കുടുംബ കലഹത്തിലും ഇരട്ടക്കൊലയിലും കലാശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...