കാസര്‍കോട്: അനധികൃതമായി മദ്യ വിൽപ്പന നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്ക് എത്തിയ ഉദ്യോ​ഗസ്ഥന്റെ വിരൽ കടിച്ച് മുറിച്ച് പ്രതി. ബദിയടുക്ക റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഡി.എം.അബ്ദുള്ളക്കുഞ്ഞിനു നേരെയാണ് പ്രതിയുടെ ആക്രമണം. ബദിയഡുക്ക അറുത്തിപ്പള്ളം കോമ്പ്രാജെയിലെ ലോറന്‍സ് ക്രാസ്റ്റ (40) ആണ് എക്സൈസ് ഉദ്യോ​ഗസ്ഥന് നേരെ പരാക്രമം നടത്തിയത്. ലോറൻസിന്റെ വീടിന് മുന്നിൽ അനധികൃതമായി മദ്യവില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അബ്ദുള്ളക്കുഞ്ഞ് അടങ്ങുന്ന എക്സൈസ് സംഘം സ്ഥലത്തെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് പരിശോധന നടത്തിയപ്പോൾ സ്ഥലത്ത് നിന്നും 3 ലിറ്റർ മദ്യം കണ്ടെത്തുകയും ചെ്യതു. ഇതോടെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ജീപ്പിൽ കയറ്റുന്നതിനിടയിലാണ് പ്രതി ആക്രമസക്തനായത്. തടയാനെത്തിയ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്ളക്കുഞ്ഞിനുനേരേ തിരിഞ്ഞ പ്രതി ഇദ്ദേഹത്തിന്റെ വലതുകൈയുടെ തള്ളവിരല്‍ കടിച്ചുമുറിക്കുകയും തലകൊണ്ട് മൂക്കിലേക്ക് ഇടിക്കുകയും ചെയ്തു. പരിക്കേറ്റ അബ്ദുള്ളക്കുഞ്ഞ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. എക്‌സൈസ് ബദിയഡുക്ക പോലീസില്‍ പരാതി നല്‍കി.  


ALSO READ: സോനയുടെ വിവാഹം കഴിഞ്ഞ് 14 ദിവസം മാത്രം; ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ


അതേസമയം സംസ്ഥാനത്ത് ഇന്നും വരുന്ന ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രഖ്യാപനം. റെ‍ഡ്, ഓറഞ്ച്. യെല്ലോ അലർട്ടുകൾ വിവിധ ജില്ലകളിലായി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ച ഇടുക്കി, കണ്ണൂര്‍ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അര്‍ഥമാക്കുന്നത്. വിവിധ ജില്ലകളില്‍ ഇന്നും അടുത്ത ദിവസങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നും പ്രവചനം. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ജൂലൈ അഞ്ചിന് കോഴിക്കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ അതിതീവ്ര മഴ (മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍) ലഭിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


നിലവിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ


03-07-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
04-07-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്
05-07-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
06-07-2023: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്


യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍


03-07-2023: തിരുവനന്തപുരം, കൊല്ലം
04-07-2023: തിരുവനന്തപുരം, കൊല്ലം
05-07-2023: കൊല്ലം
06-07-2023: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്
07-07-2023: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.