തിരുവനന്തപുരം: സ്വിഫ്റ്റ് ബസ് ഡ്രൈവറെ അതിക്രൂരമായി ആക്രമിച്ച് യാതരക്കാരൻ. അപ്രതീക്ഷിതമായി നേർക്കു വന്ന ആക്രമണത്തിലും മറ്റു യാത്രക്കാരെ സുരക്ഷിതരാക്കാനായി  ബസ് നിയന്ത്രിച്ച് നിര്‍ത്തി ഡ്രൈവര്‍. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവം നടന്നത്. നഗരൂർ സ്വദേശി ആസിഫ് ഖാനാണ് യാതൊരു പ്രകോപനവും കൂടാതെ  ഡ്രൈവറെ ആക്രമിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാളെ ഒടുവിൽ സഹയാത്രികർ കീഴ്പ്പെടുത്തുകയായിരുന്നു.   തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അഴാംകോണത്തിനു സമീപം എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. യാതൊരുവിധ പ്രകോപനവുമില്ലാതെ പെട്ടെന്ന് ഡ്രൈവറുടെ അടുത്തേക്ക് പോയി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്നാണ് ബസ്സിലെ മറ്റു യാത്രക്കാർ പറയുന്നത്. 


ALSO READ: ബധിരനെന്ന പേരിൽ ചിട്ടി സ്ഥാപനത്തിൽ കയറി; 1.36 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ


ആക്രമണത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും ഡ്രൈവർ  ബസ് റോഡ് വശത്ത് നിർത്തിയതിനാൽ വലിയ അപകടമാണ് ഇല്ലാതായത്. പ്രതിയെ പിടുികൂടിയതിന് ശേഷം കല്ലമ്പലം പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. 


അതേസമയം കോട്ടയത്ത്  കെ സ്വിഫ്റ്റ് ജീവനക്കാരൻ തല്ലിയതായി ഓട്ടോക്കാരന്റെ പരാതി. വാഹനം ബസ്സുമായി  ഉരസിയതിന്റെ പേരിൽ ബസ് മുന്നിൽ ചവിട്ടി നിർത്തി പുറത്തിറങ്ങി വന്ന കണ്ടക്ടർ മർദ്ദിച്ചുവെന്നാണ് പറയുന്നത്. കടുത്തുരുത്തി കാട്ടാംപാക്ക് സ്വദേശി ഇമ്മാനുവൽ എന്ന ഓട്ടോ ഡ്രൈവറിനാണ് കെ സ്വിഫ്റ്റ് ജീവനക്കാരന്റെ മർദ്ദനമേറ്റത്. ഏറ്റുമാനൂരിനടുത്ത് കാരിത്താസ് ജംഗ്ഷനിലാണ് സംഭവം. ഇമ്മാനുവൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.