ആലപ്പുഴ: കായംകുളം എരുവയിൽ വീടിന് നേരെ ആക്രമണം. എരുവ കൊച്ചയ്യത്ത് ശിവകുമാറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് എട്ടോളം വരുന്ന സംഘം ആക്രമണം നടത്തിയത്. ശിവകുമാറിന്റെ വീടിന്റെ ജനാലകളും പോർച്ചിൽ കിടന്ന രണ്ട് കാറുകളും ബൈക്കുകളും അക്രമി സംഘം തകർത്തു. കൊട്ടേഷൻ സംഘങ്ങളാണ് തന്റെ വീട് ആക്രമിച്ചത് എന്ന് ശിവകുമാർ പറയുന്നു. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കരിയിലക്കുളങ്ങര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. എസ്.എൻ.ഡി.പി. എരുവ പടിഞ്ഞാറ് ശാഖ സെക്രട്ടറി കൂടിയാണ് ശിവകുമാർ.


COMMERCIAL BREAK
SCROLL TO CONTINUE READING

Murder Attempt: ലോഡ്ജിലെ താമസക്കാരായ രണ്ട് പേർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്ക് കുത്തേറ്റു; പ്രതി അറസ്റ്റിൽ


തിരുവല്ലം: കോവളം വെള്ളാറിൽ ലോഡ്ജിലെ താമസക്കാരായ രണ്ട് പേർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്ക് കഴുത്തിലും കവിളിലും കുത്തേറ്റതായി റിപ്പോർട്ട്. കുത്തിയ ആളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.  വെങ്ങാനൂർ വില്ലേജിൽ മുട്ടയ്ക്കാട്  വെള്ളാർ നെല്ലിവിള മേലെ തട്ട് വിള വീട്ടിൽ രാജേന്ദ്രനാണ് ഇടത് കവിളിലും കഴുത്തിലും കത്തികൊണ്ട് കുത്തേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


സംഭവവുമായി ബന്ധപ്പെട്ട് കളിപ്പാൻകുളം മണക്കാട് വലിയപള്ളിക്ക് സമീപം അസ്കർ ഹൗസിൽ നിന്നും വെള്ളാർ മുട്ടയ്ക്കാട് പൂവരശ് വിള പുത്തൻവീട്ടിൽ താമസിക്കുന്ന ഹാജയെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വെള്ളാറിലെ സിത്താര ലോഡ്ജിലാണ് ഈ കത്തിക്കുത്ത് നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്റെ സുഹൃത്തിനെ കാണാൻ പോയതുമായി ഉണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറഞ്ഞത്.


സംഭവത്തിലെ പ്രതിയും അഞ്ച് മാസമായി ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചുവരുന്നയാളാണ്. കോവളം എസ്എച്ച്ഒ ബിജോയ്, എസ്ഐമാരായ അനീഷ്, മധു, അനിൽകുമാർ  സിപിഒമാരായ ഡാനി, സുധീർ, ശ്യം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.