തൃശ്ശൂർ: ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചാണ് തൃശ്ശൂർ ആതിരപ്പള്ളി സ്വദേശിയായ യുവാവിൽ നിന്ന് ഉത്തരേന്ത്യൻ സംഘം പണം തട്ടാൻ ശ്രമിച്ചത്. തട്ടിപ്പാണെന്ന് മനസ്സിലാക്കിയ യുവാവ് പണം നൽകാതെ പിൻവാങ്ങുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർമ്മിച്ചാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. കളക്ടർ എന്ന വ്യാജേനെ ആദ്യഘട്ടത്തിൽ ഫെയ്സ്ബുക്ക് മെസ്സഞ്ചറിലൂടെ ആതിരപ്പള്ളി സ്വദേശിയായ യുവാവിന് മെസ്സേജ് അയക്കുകയായിരുന്നു. തുടർന്ന് തന്റെ സുഹൃത്ത് സുമിത്ത് കുമാർ ബാംഗ്ലൂരിൽ സിആർപിഎഫിലെ ഉദ്യോഗസ്ഥൻ ആണെന്നും സഹോദര തുല്യൻ ആണെന്നും പറയുന്നു.


സുമിത്ത് കുമാറിന്റെ ബാംഗ്ലൂരിലെ വീട്ടിൽ നിരവധി ഫർണിച്ചറുകൾ ഉണ്ടെന്നും ജോലിയിൽ സ്ഥലംമാറ്റം ലഭിച്ചതിനാൽ ഇവ തുച്ഛമായ വിലയിൽ നൽകാമെന്നും പറയുന്നു. തുടർന്ന് ആതിരപ്പിള്ളി സ്വദേശിയുടെ നമ്പർ വാങ്ങിയ ശേഷം സിആർപിഎഫ് ഉദ്യോഗസ്ഥൻ ആയ  സുമിത്ത് കുമാർ ഫോണിൽ ബന്ധപ്പെടുമെന്നും പറഞ്ഞു.


ALSO READ: പണയസ്വർണം മാറ്റാനെന്ന വ്യാജേന ധനകാര്യ സ്ഥാപനത്തിലെത്തി, പണമെടുത്ത് ഓടി; പ്രതി പിടിയിൽ


പിന്നീട് സുമിത്ത് കുമാർ എന്ന് സ്വയം പരിചയപ്പെടുത്തി ഒരാൾ യുവാവിന്റെ മൊബൈലിലേക്ക് വിളിച്ചു. നോർത്ത് ഇന്ത്യൻ മൊബൈൽ നമ്പറിൽ നിന്നാണ് കോൾ വന്നത്. ഫർണിച്ചറുകളുടെ ചിത്രങ്ങൾ വാട്സ്ആപ്പിലേക്ക് അയച്ചുകൊടുത്തത്തിന് ശേഷം ഒരു ലക്ഷത്തി പതിനയ്യായിരം രൂപയ്ക്ക് ഇവ നൽകാമെന്നും പറയുന്നു.


സിആർപിഎഫിന്റെ ട്രക്കിൽ ഇവ സൗജന്യമായി വീട്ടിലേക്ക് എത്തിച്ചു തരാമെന്നും വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. സംഭവം തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ആതിരപ്പിള്ളി സ്വദേശി ഫർണിച്ചറുകൾ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് പിൻവാങ്ങുകയായിരുന്നു. സംഭവത്തിന്റെ   ഫോൺ സംഭാഷണങ്ങൾ ആതിരപ്പള്ളി സ്വദേശി റെക്കോർഡ് ചെയ്തിരുന്നു.


തൃശ്ശൂർ ജില്ലാ കളക്ടറുടെ പേരിൽ മുൻപ് മൂന്നോളം  വ്യാജ പ്രൊഫൈലുകൾ നിർമിച്ചിരുന്നു. സൈബർ സെല്ലിൽ ബന്ധപ്പെട്ടാണ് അന്ന് കളക്ടർ ആ വ്യാജ  അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത്. ഒറ്റ നോട്ടത്തിൽ കളക്ടറുടെ  ഫേസ്ബുക്ക് പേജ് ആണെന്ന് തോന്നിപ്പിക്കാൻ കളക്ടറുടെ യഥാർത്ഥ ഫെയ്സ്ബുക്ക് പേജിലെ ചിത്രങ്ങൾ കോപ്പി ചെയ്താണ് സംഘം വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പിന് ശ്രമിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.