കൊച്ചി: സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മൊബൈൽ ഫോൺ വെച്ചാണ് ഇയാൾ സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. കണ്ണൂർ കരുവള്ളൂർ സ്വദേശി അഭിമന്യുവാണ് പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി ഇൻഫോപാർക്കിലെ ഐ ടി ജീവനക്കാരനാണ് അഭിമന്യു. ഇയാൾ ബിടെക് ബിരുദധാരിയാണ്. ഇടപ്പള്ളിയിലെ മാളിലെ സ്ത്രീകളുടെ ശുചി മുറിയിൽ പർദ്ദ ധരിച്ച് കയറിക്കൂടിയ ഇയാൾ ഒളിക്യാമറ വെയ്ക്കുകയായിരുന്നു. ഒരു കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു വെച്ചതിനു ശേഷം അതിൽ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോട് ചേർത്ത് ഒട്ടിച്ചുവെച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. കളമശേരി പോലീസാണ് ഇയാളെ പിടികൂടിയത്. 


ALSO READ: മൂവാറ്റുപുഴയിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ പോലീസുകാർക്ക് സസ്പെൻഷൻ


യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തമിഴ്നാട് ജോലി സ്ഥലത്തും ഇതിന് മുൻപു ആത്മഹത്യ ചെയ്യാൻ ശ്രമം 


തിരുവനന്തപുരം: യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട് ജോലി സ്ഥലത്തും യുവാവ് ഇതിന് മുൻപു ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയിട്ടുണ്ട്. നെടുമങ്ങാട്-പനക്കോട് വൈക്കേകോണം തോപ്പിൽ വീട്ടിൽ മനോജ്(42) നെയാണ് കഴിഞ്ഞ ദിവസം കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 


വീട്ടുകാരുമായി പിണങ്ങി ആറ് മാസമായി നാട്ടിൽ നിന്ന് മാറിനിൽക്കുകയായിരുന്ന മനോജ് തിങ്കളാഴ്ച വൈകിട്ടോടെ മദ്യപിച്ച് വീട്ടിൽ എത്തുകയും ഭാര്യ ലിജയുമായി വഴക്ക് കൂടുകയും ചെയ്തു. ഭർത്താവിന്റെ അതിക്രമം ലിജ വലിയമല പൊലീസിൽ അറിയിച്ചു. വിവരം അറിഞ്ഞു പൊലീസ് എത്തിയപ്പോൾ മനോജ് വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരിന്നു. രാത്രി 8.30ഓടെ മദ്യപിച്ചു വീടിനു മുന്നിൽ അബോധാവസ്ഥയിൽ മനോജ് കിടക്കുന്നത് കണ്ട് വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചതിനു ശേഷം മനോജിനെ വീടിനുള്ളിൽ എടുത്ത് കിടത്തി. 


അർദ്ധ ബോധാവസ്ഥയിൽ മനോജ്‌ ബ്ലേഡ് ഉപയോഗിച്ച് സ്വന്തമായി കഴുത്തു മുറിക്കുകയായിരിന്നുവെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകി. തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മനോജിന്റെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആത്മഹത്യാ പ്രവണതയുള്ള മനോജ് തമിഴ്നാട്ടിൽ വെച്ച് മുമ്പ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവം തമിഴ്നാട് പൊലീസ് വീട്ടിൽ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഒരു ഫാക്ടറിയിൽ തൊഴിലാളിയായ മനോജ് സ്ഥിരം മദ്യപാനിയും വീട്ടിൽ ബഹളം ഉണ്ടാക്കുന്ന പ്രകൃതക്കാരനുമായിരുന്നു. വലിയമല പൊലീസ് കേസെടുത്തു. മനോജ്‌ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യ: ലിജ ആര്യനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി ടീച്ചറാണ്. മക്കൾ: മെജോ, ഫെലിക്സ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.