വയനാട് വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പോഴുതന അച്ചൂർ സ്വദേശി രാജശേഖരനെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊഴുതന അച്ചൂർ സ്വദേശി രാജശേഖരൻ ആഴ്ചകളായി പെൺകുട്ടിയെ ഉപദ്രവിക്കാർ ഉണ്ടെന്നാണ് ഇരയും കുടുംബവും പോലീസിന് നൽകിയ മൊഴി. നാലുമാസം മുമ്പാണ് കുടുംബം വയനാട്ടിലെത്തിയത്.  ഇതര സംസ്ഥാന തൊഴിലാളികളായതിനാൽ ഭാഷാ പരിചയമില്ലായിരുന്നു.  സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്തതും പ്രതിക്ക് അതിക്രമം തുടരാൻ തുണയായി.


ALSO READ: കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം


ഇതോടെ സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തെ തുടർന്നാണ് വൈത്തിരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 58 കാരനായ പ്രതിക്കെതിരെ പോക്സോ നിയമത്തിലെ 11, 12 വകുപ്പുകളും ഐ പി സി നിയമത്തിലെ 354 A വകുപ്പും അടക്കം ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.  കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്  ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.