സ്റ്റേഷനിലെ താത്ക്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമം: പോലീസുകാരനെ സസ്പെൻഡ് ചെയ്തു
ഇയാളിൽ നിന്നും മോശമായ സമീപനം തുടർന്നും ഉണ്ടായതോടെയാണ് യുവതി പരാതിപ്പെട്ടത്, തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു
പത്തനംതിട്ട: ആറൻമുള പൊലീസ് സ്റ്റേഷനിലെ താത്ക്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച സംഭവത്തിൽ പത്തനാപുരം സ്വദേശിയായി പോലീസുകാരൻ
സജീഫ് ഖാനെ സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച്ചയാണ് ഇയാൾ യുവതിയോട് ക്വട്ടേഴ്‌സിലെ അടുക്കളയിൽ വച്ച് അപമര്യാദയായി പെരുമാറിയത്. മുൻപും ഇയാൾ യുവതിയോട് മോശമായി പെരുമാറ്റിയിരുന്നു.
ഇയാളിൽ നിന്നും മോശമായ സമീപനം തുടർന്നും ഉണ്ടായതോടെയാണ് യുവതി പരാതിപ്പെട്ടത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഡി വൈ എസ് പി മാരായ കെ എ വിദ്യാധരൻ, എസ് നന്ദകുമാർ എന്നിവർ നടത്തിയ പ്രാഥമിക അന്വേഷണത്തിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സജീഫ് ഖാനെ സസ്പെൻ്റ് ചെയ്തത്.
കൊച്ചിയിൽ എംഡിഎംഎ പിടികൂടി; പെൺകുട്ടി ഉൾപ്പെടെ മൂന്നു പേർ കസ്റ്റഡിയിൽ
കൊച്ചിയിൽ എംഡിഎംഎയുമായി പെൺകുട്ടിയുൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി.എസ്.അബിൻ, (18), അനുലക്ഷ്മി (18) എന്നിവരാണ് എറണാകുളം ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതികളിൽ നിന്നും 122 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
കൊച്ചി സിറ്റി പോലീസ് കമ്മിഷണർ നാഗരാജു ചകിലത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കലൂര്‍ ലിബർട്ടി ലൈനിന് സമീപത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും പിടികൂടിയത്. പോലീസും കൊച്ചി സിറ്റി ഡാൻസ്‌ഫ് ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...