പൂന്തുറ: ചായ കുടിച്ചതിന്റെ പണം നല്‍കാന്‍ ആവശ്യപ്പെട്ടതിലുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ ആള്‍ കടക്കാരനെ കുത്തിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായി റിപ്പോർട്ട്.  ഇതിന് ശേഷം ഇയാൾ വീട്ടില്‍ പോയി മകനെയും കൂട്ടിയെത്തി കട അടിച്ചു തകർത്തയുമാണ് റിപ്പോർട്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുവൈത്ത് ദുരന്തം: മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും


സംഭവത്തില്‍ അച്ഛനെയും മകനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.  സംഭവത്തിൽ പൂന്തുറ ആലുകാട് ആറ്റരികത്ത് വീട്ടില്‍ നിസാമുദ്ദീന്‍ ഇയാളുടെ മകനായ സുധീര്‍  എന്നിവരെയാണ് പൂന്തുറ പോലീസ് അറസ്റ്റു ചെയ്തത്. പൂന്തുറ എസ്.എം. ലോക്ക് ജങ്ഷനിലുളള ഷാഹുല്‍ ഹമീദിന്റെ കടയിലായിരുന്നു ഇവർ അക്രമം നടത്തിയത്.


Also Read: ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16 ന്; വിജയി ഈ അഞ്ചിലൊരാൾ!


സംഭവം നടന്നത് ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു. ഹമീദിന്റെ ചായക്കടയിലാണ് നിസാമുദ്ദീന്‍ പതിവായി ചായ കുടിക്കുന്നത്. സംഭവ ദിവസം മുൻപ് കുടിച്ച ചായയുടെ പണം ഹമീദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് നിസാമുദ്ദീന്‍ വഴക്കുണ്ടാക്കി ഹമീദിനെ കുത്താൻ ശ്രമിക്കുകയും ശേഷം വീട്ടിൽ പോയി മകനുമായെത്തി കടയില്‍ അക്രമം നടത്തുകയുമായിരുന്നുവെന്ന് പൂന്തുറ പോലീസ് വ്യക്തമാക്കി. പരാതി ലഭിച്ചതിനെ തുടർന്ന് ഇവറീ അറസ്റ്റു ചെയ്ത പൂന്തുറ പോലീസ് ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.