Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 ന് ഏഷ്യാനെറ്റിലൂടെ നിങ്ങൾക്ക് കാണാൻ കഴിയും
Bigg Boss Malayalam Season 6 Updates: ഈ സീസണിലെ ഫൈനൽ 5 ഇവരാണ്. ജാസ്മിന്‍, ജിന്‍റോ, അഭിഷേക്, ഋഷി, അര്‍ജുന്‍ എന്നിവരാണ് ഗെയിമിൽ ഔട്ട് ആകാതെ നിൽക്കുന്നത്
1/8Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16 ന്
2/8ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 ന് ഏഷ്യാനെറ്റിലൂടെ നിങ്ങൾക്ക് കാണാൻ കഴിയും
3/8ബിഗ് ബോസിൽ സ്വന്തം നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവു തെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ത്ഥികളിൽ നിന്നും പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 6 ഗ്രാൻഡ് ഫിനാലെ നിങ്ങൾക്ക് ലൈവ് ആയി കാണാം.
4/8ഈ സീസണിലെ ഫൈനൽ 5 ഇവരാണ്. ജാസ്മിന്‍, ജിന്‍റോ, അഭിഷേക്, ഋഷി, അര്‍ജുന്‍ എന്നിവരാണ് ഗെയിമിൽ ഔട്ട് ആകാതെ നിൽക്കുന്നത്
5/8ഈ സീസണില്‍ നേരത്തെ പുറത്തായ മത്സരാര്‍ത്ഥികളില്‍ ചിലര്‍ ഇപ്പോള്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. ഈ ആഴ്ചയിൽ പലതരത്തിലുള്ള രസകരമായ ടാസ്കുകള്‍ ഈ ആഴ്ചയില്‍ ബിഗ് ബോസില്‍ അരങ്ങേറുകയാണ്
6/820 ഓളം മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസിന്‍റെ ഈ സീസണ്‍ ശരിക്കും സംഭവബഹുലമായിരുന്നു.
7/8ഇത്തവണ ഗ്രാൻഡ് ബിനാലെയിൽ പ്രശസ്‍ത താരങ്ങളും ബിഗ് ബോസ്സ് മുൻ മത്സരാര്‍ത്ഥികളായ നോബി , കുട്ടി അഖിൽ, സൂരജ് , നാദിറ , റനീഷ തുടങ്ങിയവർ അവതരിപ്പിക്കുന്ന കോമഡി സ്‍കിറ്റും ചലച്ചിത്രപിന്നണി ഗായകരായ സിത്താര , വിധു പ്രതാപ്, ശക്തിശ്രീ എന്നിവർ ഒരുക്കുന്ന സംഗീത വിരുന്നും പ്രശസ്ത താരങ്ങളായ നീത പിള്ള, ധന്യ മേരി വര്ഗീസ്, ദിൽഷാ പ്രസന്നൻ, ശ്രുതിലക്ഷ്മി, ജാഫർ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് .
8/8ബിഗ് ബോസ് സീസൺ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഞായറാഴ്ച രാത്രി ഏഴ് മണിമുതൽ ഏഷ്യാനെറ്റിൽ കാണാം.