ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: 5 പേർ കസ്റ്റഡിയിൽ
Balussery Mob Attack Case: ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തിൽ (Mob Attack Case) അഞ്ച് പേർ കസ്റ്റഡിയിൽ. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മജ് ഇജാസ് ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്: Balussery Mob Attack Case: ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തിൽ (Mob Attack Case) അഞ്ച് പേർ കസ്റ്റഡിയിൽ. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മജ് ഇജാസ് ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ 30 പേർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ ജിഷ്ണു രാജിന് ബുധനാഴ്ച രാത്രിയാണ് മർദ്ദനമേറ്റത്. എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലായിരുന്നു ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. ജിഷ്ണുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പോലീസ് എഫ്ഐആർ. മാത്രമല്ല ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആയുധം കയ്യിൽവെച്ചതിനും കലാപശ്രമത്തിനുമെതിരെ ജിഷ്ണുവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ മുപ്പതോളം വരുന്ന ആൾക്കൂട്ടം തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴുത്തിൽ കത്തിവെച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂറോളം ഇയാളെ സംഘം ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ജിഷ്ണുവിന്റെ മുഖത്തും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ഇതോടെ വിദഗ്ദ്ധ ചികിത്സക്കായി യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Also Read: ഇന്ന് യോഗിനി ഏകാദശി, വ്രതാനുഷ്ഠാനത്തിന്റെ പൂർണ ഫലത്തിനായി ഈ സമയത്ത് പൂജ ചെയ്യരുത്
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: Kerala Rain Updates: സംസ്ഥാനത്ത് വരുന്ന ഒരാഴ്ച മഴ കനത്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്.
ഇന്ന് രാവിലെ മുതല്‍ തലസ്ഥാനത്ത് പരക്കെ മഴയുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തിയേറിയ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം.
തിരുവനന്തപുരം, കോട്ടയം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും സാധ്യത പറഞ്ഞിട്ടുണ്ട്. കർണാടക തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യുനമർദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിൻറെയും സ്വാധീന ഫലമായിട്ടാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...