Abhaya Case: തോമസ് കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കും ജാമ്യം ലഭിച്ച നടപടി ശരിയായില്ലെന്ന് അഭയകേസിലെ പ്രധാനസാക്ഷി

എന്ത് വിശ്വസിച്ച് ഇവരുടെയൊക്കെ അടുത്തേക്ക് മക്കളെ പറഞ്ഞു വിടും.ഞാൻ കോടതിയിൽ പറഞ്ഞത് വിശ്വസിച്ചാണ് അവർക്ക് ശിക്ഷ ലഭിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 23, 2022, 05:10 PM IST
  • ഞാൻ കോടതിയിൽ പറഞ്ഞത് വിശ്വസിച്ചാണ് അവർക്ക് ശിക്ഷ ലഭിച്ചത്
  • തന്റെ മൊഴി കോടതി അംഗികരിച്ചതാണ്
  • ഇനിയും സത്യം എവിടെ വേണമെങ്കിലും പറയാൻ തയാറാണെന്നും രാജു
Abhaya Case: തോമസ് കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കും ജാമ്യം ലഭിച്ച നടപടി ശരിയായില്ലെന്ന് അഭയകേസിലെ പ്രധാനസാക്ഷി

കോട്ടയം: അഭയ കേസിൽ ശിക്ഷിക്കപ്പെട്ട  ഫാ തോമസ് കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കും ഇപ്പോൾ ജാമ്യം ലഭിച്ച നടപടി ശരിയായില്ലെന്ന് അഭയകേസിലെ പ്രധാനസാക്ഷി അടയ്ക്കാ രാജു.പണമുള്ളവർക്ക് എന്തുമാകാം.

എന്ത് വിശ്വസിച്ച് ഇവരുടെയൊക്കെ അടുത്തേക്ക് മക്കളെ പറഞ്ഞു വിടും.ഞാൻ കോടതിയിൽ പറഞ്ഞത് വിശ്വസിച്ചാണ് അവർക്ക് ശിക്ഷ ലഭിച്ചത്. തന്റെ മൊഴി കോടതി അംഗികരിച്ചതാണ്. ഇനിയും സത്യം എവിടെ വേണമെങ്കിലും പറയാൻ തയാറാണ്.അന്ന് മൂന്നുപേരെയും അവിടെ വെച്ച് കണ്ടത് കൃത്യമായി ഓർക്കുന്നുണ്ടെന്നും  ഇനിയും ചോദിച്ചാൽ അത് തന്നെയാണ്  തനിക്ക് പറയാനുള്ളു വെന്നും അടയ്ക്കാ രാജു പറഞ്ഞു.

ALSO READ: Abhaya Case: അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ജാമ്യം

ഹൈക്കോടതിയാണ് ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജാമ്യം നൽകിയത് അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടിവെക്കണം. സംസ്ഥാനം വിടാനും പാടില്ല.അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ
ഹർജി സമർപ്പിച്ചിരുന്നു.

Also Read: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ച് തള്ളി താഴെയിട്ട് ഇപി ജയരാജൻ

ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News