നാഗ്പൂർ: Bank Fraud: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ഒരാളുടെ ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ ചോദിച്ചശേഷം അക്കൗണ്ടിൽ നിന്ന് 2.40 ലക്ഷം രൂപ പിൻവലിച്ചതായി റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതിക്കാരനായ നാഗ്പൂരിലെ കാംപ്‌റ്റിയിൽ താമസിക്കുന്ന വിതോബ യശ്വന്ത് പാണ്ഡെ എന്ന അമ്പത്തിയാറുകാരന് വെള്ളിയാഴ്ച ഒരു വ്യക്തിയുടെ ഫോൺ വന്നിരുന്നു.


Also Read: Pothencode Sudheesh Murder | തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയടക്കം 10 പേർ പിടിയിൽ


യശ്വന്ത് പാണ്ഡെ പറയുന്നതനുസരിച്ച് വിളിച്ചയാൾ താൻ യോഗേഷ് ശർമ്മയാണെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണെന്നും പരിചയപ്പെടുത്തിയ ശേഷം തന്നോട് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിച്ചുവെന്നാണ്.  


തട്ടിപ്പാണെന്ന് മനസിലാകാത്തതിനാൽ യശ്വന്ത് പാണ്ഡെ വിളിച്ചയാൾ ബാങ്കിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിച്ച് കാർഡിന്റെ എല്ലാ വിവരങ്ങളും പറഞ്ഞുകൊടുക്കുകയും. തൊട്ടുപിന്നാലെ യശ്വന്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2,40,807 രൂപ പിൻവലിക്കുകയുമുണ്ടായി.


Also Read: PM Modi: കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും


 


പൈസ പിൻവലിച്ചപ്പോഴാണ് വിളിച്ചത് ഒരു തട്ടിപ്പ് ഫോൺ ആയിരുന്നുവെന്ന് യശ്വന്ത് പാണ്ഡെയ്ക്ക് മനസിലായത്.  ഇതേത്തുടർന്ന് യശ്വന്ത് ന്യൂ കാംപ്‌റ്റി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.