Pothencode Sudheesh Murder | തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയടക്കം 10 പേർ പിടിയിൽ

വെട്ടിയെടത്ത സുധീഷിന്റെ കാൽ റോഡിലെറിഞ്ഞ നന്തി, പ്രതികൾ വന്ന ഓട്ടോയുടെ ഡ്രൈവർ രഞ്ജിത്ത് കൂടെയുണ്ടായിരുന്ന നിധീഷ് എന്നിവർ ഉൾപ്പെടെ പത്ത് പേരെയാണ് പോലീസ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Dec 12, 2021, 01:54 PM IST
  • മംഗലപുരം സ്വദേശിയായ സുധീഷിനെയാണ് കല്ലൂരിൽ വീട്ടിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
  • വെട്ടിയെടത്ത സുധീഷിന്റെ കാൽ റോഡിലെറിഞ്ഞ നന്തി,
  • പ്രതികൾ വന്ന ഓട്ടോയുടെ ഡ്രൈവർ രഞ്ജിത്ത് കൂടെയുണ്ടായിരുന്ന നിധീഷ് എന്നിവർ ഉൾപ്പെടെ പത്ത് പേരെയാണ് പോലീസ് പിടികൂടിയത്.
Pothencode Sudheesh Murder | തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയടക്കം 10 പേർ പിടിയിൽ

തിരുവനന്തപുരം : പോത്തൻകോട് പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ (Pothencode Sudheesh Murder) പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രപതിയടക്കം കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള പത്ത് പേരെയാണ് പോലീസ് പിടികൂടിയത്.  മംഗലപുരം സ്വദേശിയായ സുധീഷിനെയാണ് കല്ലൂരിൽ വീട്ടിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

വെട്ടിയെടത്ത സുധീഷിന്റെ കാൽ റോഡിലെറിഞ്ഞ നന്തി, പ്രതികൾ വന്ന ഓട്ടോയുടെ ഡ്രൈവർ രഞ്ജിത്ത് കൂടെയുണ്ടായിരുന്ന നിധീഷ് എന്നിവർ ഉൾപ്പെടെ പത്ത് പേരെയാണ് പോലീസ് പിടികൂടിയത്. 

ALSO READ : Sudheesh Murder: സുധീഷ് വധം : യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന നാല് പേർ പിടിയിൽ

ആക്രമിക്കാൻ എത്തിയ സംഘത്തെ കണ്ട് ഓടി ബന്ധുവീട്ടിൽ കയറിയ സുധീഷിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

ALSO READ : Murder| തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ

ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചിരുന്നു. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. ഗുണ്ടാ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

ALSO READ : Murder | കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലുള്ള വധശ്രമക്കേസിൽ ഒളിവിൽ കഴിയുമ്പോഴാണ് സുധീഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്. മംഗലപുരം സ്വദേശി രാജേഷിനെയും സംഘത്തെയുമാണ് പൊലീസ് തിരയുന്നത്. ആക്രമിച്ചവർക്കായി സംസ്ഥാന വ്യാപകമായാണ് തെരച്ചിൽ നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News