Banking Fraud | ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് സ്ഥാപനത്തിലെ അക്കൗണ്ട് മാനേജർ ഒരു വർഷം കൊണ്ട് തട്ടിയെടുത്തത് രണ്ടര കോടി രൂപ, അവസാനം പൊലീസ് പിടിയിൽ
സ്ഥാപനത്തിലെ തന്നെ അക്കൗണ്ട് മാനേജറായിരുന്ന കൊല്ലം പത്തനാപുരം സ്വദേശി ദീപക് ദിനേശിനെയാണ് തിരുവനന്തപുരം പേട്ട പൊലീസ് പിടികൂടയത്.
Thiruvananthapuram : സൗദി ആസ്ഥാനമായി തിരുവനന്തപുരത്തെ പ്രവർത്തിക്കുന്ന ഐടി കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തിൽ (Banking Fraud) നിന്ന് 2.5 കോടി രൂപ തട്ടിയെടുത്തയാളെ പൊലീസ് (Kerala Police) പിടികൂടി. സ്ഥാപനത്തിലെ തന്നെ അക്കൗണ്ട് മാനേജറായിരുന്ന കൊല്ലം പത്തനാപുരം സ്വദേശി ദീപക് ദിനേശിനെയാണ് തിരുവനന്തപുരം പേട്ട പൊലീസ് പിടികൂടയത്.
33കാരനായ ദീപക് 2020 മുതലാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പണം തട്ടാൻ തുടങ്ങിയത്. സ്ഥാപനത്തിന്റെ തിരുവനന്തപുരം ബ്രാഞ്ചിൽ ജീവനക്കാരിൽ നിന്ന് നിശ്ചിത സംഖ്യ കുറയുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് ദീപക്കിന്റെ തട്ടിപ്പ് കമ്പനി അറിഞ്ഞത്.
ALSO READ : Spirit seized | കാസർകോട് ലോറിയിൽ കടത്തിയ സ്പിരിറ്റ് പിടികൂടി; ഡ്രൈവർ അറസ്റ്റിൽ
പല തവണകളായി 2.5 കോടി രൂപ തട്ടിയ ദീപക് സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു. തട്ടിപ്പ് കണ്ടെത്തിയ കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയും ചെയ്തു.
ALSO READ : Gold seized | നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി; പിടികൂടിയത് നാലര കിലോയിലധികം സ്വർണം
കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ദിവസം പുനലൂരിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.
ALSO READ : MDMA Seized | നെടുമ്പാശേരിയിൽ എംഡിഎംഎ പിടികൂടി; നാല് യുവാക്കൾ അറസ്റ്റിൽ
പേട്ട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഓ റിയാസ് രാജ, എസ്ഐമാരായ രതീഷ്, സുനിൽ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പ്രതിയെ കൊല്ലം പുനലൂരിൽ നിന്ന് പിടികൂടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...