Beauty parlor shootout case:അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു
ബംഗളൂരു പരപ്പന ജയിലിൽ നിന്നും രാത്രി ഒൻപത് മണിയോടെയാണ് രവി പൂജാരിയെ നെടുമ്പാശേരിയിൽ എത്തിച്ചത്.
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രധാന പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു. ബംഗളൂരു പരപ്പന ജയിലിൽ നിന്നും രാത്രി ഒൻപത് മണിയോടെയാണ് രവി പൂജാരിയെ നെടുമ്പാശേരിയിൽ എത്തിച്ചത്.
നെടുമ്പാശേരിയിൽ എത്തിച്ച ഇയാളെ (Ravi Poojari) പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. തുടർന്ന് ഇന്ന് ഇയാളെ ഓൺലൈൻ വഴി കോടതിയിൽ ഹാജരാക്കും. രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തിൽ കേരള പൊലീസിലെ കമാൻഡോകളെ വിന്യസിച്ചിരുന്നു.
Also Read: SBI Alert: ജൂൺ 30 നകം ഇത് പൂർത്തിയാക്കുക, ഇല്ലെങ്കിൽ പണികിട്ടും!
കേസിൽ ചോദ്യം ചെയ്യലിനായി ഈ മാസം 8 വരെ രവി പൂജാരിയെ (Ravi Poojari) ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്. 2018 ഡിസംബർ 15 നായിരുന്നു പനമ്പളളി നഗറിലെ ബ്യൂട്ടി പാർലറിൽ അക്രമി സംഘം വെടിയുതിർത്തത്. അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ ലീന മരിയ പോളിനെ വിളിച്ചത് ഉൾപ്പെടെയുളള രവി പൂജാരിയിൽ നിന്നും നേരിട്ട് ചോദിച്ചറിയും.
മാത്രമല്ല ഇതിനായി ഇയാളുടെ ശബ്ദസാമ്പിളുകളും ശേഖരിക്കും. എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ ഓൺലൈനായി ഹാജരാക്കിയാണ് രവി പൂജാരിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. മാത്രമല്ല ഇയാളുടെ കൊറോണ പരിശോധനയും നടത്തിയിരുന്നു. നിലവിൽ ബംഗളൂരു പരപ്പന സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു രവി പൂജാരി (Ravi Poojari).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...