മലപ്പുറം: പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്നയാള്‍ മലപ്പുറം വളാഞ്ചേരി പോലീസിന്‍റെ പിടിയിലായി. തൃശൂര്‍ ചാവക്കാട് നാട്ടിക സ്വദേശി പടാട്ട് യൂസഫാണ് വളാഞ്ചേരിയില്‍ പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറം വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച് പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ സുഹൃത്തെന്ന വ്യാജേന സഹായം വാഗ്ദാനം ചെയ്തത്. 

Read Also: Moral Policing: വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം; രണ്ട് പേർ അറസ്റ്റിൽ


സര്‍ക്കാര്‍ സ്ഥാപനത്തില്‍ എത്തിയ വയോധികയെ മിലിറ്ററി ഓഫീസറാണെന്ന് പറഞ്ഞ് ഇയാള്‍ ആനുകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വിശ്വാസം വന്ന സ്ത്രീ കൈയിലുണ്ടായിരുന്ന സ്വര്‍ണം ഇയാളെ ഏൽപ്പിച്ചു. ഇവരുടെ പരാതിയെ തുടര്‍ന്ന് നിരന്തരമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്.


പ്രതി യൂസഫ് വളാഞ്ചേരി, പാലച്ചോട്, കുറ്റിപ്പുറം ചെല്ലൂര്‍ എന്നിവിടങ്ങളിലും സ്വര്‍ണാഭരണവും പണവും തട്ടിയെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സഹായങ്ങള്‍ വാങ്ങിതരാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. തൃശൂരില്‍ ഇയാള്‍ക്കെതിരെ 10ഓളം കേസുകള്‍ നിലവിലുള്ളതായും പോലീസ് അറിയിച്ചു. സമാന രീതിയില്‍ തിരൂരില്‍ വയോധികയെ പറഞ്ഞ് പറ്റിച്ച് പണവും സ്വര്‍ണാഭരണവും കൈക്കലാക്കിയ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.